Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബദല്‍ വിദ്യാഭ്യാസത്തിന്റെ വഴിയില്‍ ഇവര്‍ ഇരുവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:30 am IST
in Kerala

കൊച്ചി: ഇന്ന് അധ്യാപക ദിനം. രണ്ട് മുന്‍ അധ്യാപകര്‍ ഇവിടെ കുട്ടികള്‍ക്ക് ജീവിതപാഠം പകര്‍ന്നു കൊടുക്കുകയാണ്. അനുഭവങ്ങളാണ് ഇവിടുത്തെ കുട്ടികള്‍ക്കുള്ളില്‍ അറിവാകുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന, ബദല്‍വിദ്യാഭ്യാസ രീതി പിന്തുടരുന്ന സാരംഗിന്റെ സാരഥികളായ ഗോപാലകൃഷ്ണനും ഭാര്യ വിജയലക്ഷ്മിയുമാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്. 

മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം. പ്രവേശനത്തിന് മുമ്പ് കുട്ടിക്കും മാതാപിതാക്കള്‍ക്കുമായി മൂന്ന് ദിവസത്തെ എട്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ ക്യാമ്പില്‍ പങ്കെടുത്തവര്‍ സംതൃപ്തരാണെങ്കില്‍ കുട്ടികള്‍ സാരംഗിന്റെ ഭാഗമാകും. അടുത്ത ബാച്ചില്‍ അഞ്ച് കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. 

സാരംഗില്‍ കുട്ടികളെ താമസിപ്പിച്ച്, അവര്‍ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെയാണ് വിദ്യ സമ്പാദനം. ഇവിടെ പ്രധാനമായും കുട്ടികളുടെ സ്വഭാവരൂപീകരണമാണ് നടക്കുന്നത്. പിന്നീടാണ് അറിവ് സമ്പാദനം. ആവശ്യങ്ങള്‍ക്ക് വൈവിധ്യവും വ്യാപ്തിയും കൂടിയപ്പോള്‍ അതനുസരിച്ചാവണം പഠനം. 

രാഷ്‌ട്രീയത്തെക്കുറിച്ചുപോലും പ്രായോഗിക തലത്തിലാണ് പഠിപ്പിക്കുന്നത്. എല്ലാദിവസവും രാത്രി അത്താഴശേഷം നടക്കുന്ന പൊതുയോഗത്തിലെ നടപടിക്രമത്തിലൂടെയാണ് അത് സാധ്യമാക്കുന്നത്. ഓരോ ദിവസത്തെ പ്രവൃത്തിയും അവിടെ വിലയിരുത്തും, വിമര്‍ശിക്കും. അടുത്ത ദിവസം എങ്ങനെയാവണം എന്ന് തീരുമാനിക്കും. 

ഇപ്പോള്‍ ഒരു കുഞ്ഞുവീടിന്റെ പണിയും ഇവിടെ കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. കൂടാതെ കലകള്‍, കളരി, യോഗ, ശരീരശാസ്ത്രം, ഫിസിക്‌സ് ഇതെല്ലാം ഇവിടെ പഠിപ്പിക്കുന്നു. ജൈവകൃഷിയാണ് മറ്റൊന്ന്. കുട്ടികള്‍ക്ക് താല്‍പര്യമുള്ള വഴിയിലേക്ക് രക്ഷകര്‍ത്താവിന്റെ സ്ഥാനത്തുനിന്ന്  തിരിച്ചുവിടുകയാണ് പതിവെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. സംവിധായകന്‍ മാമാസ്, ഒരു പ്രൊഫഷണല്‍ ട്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തും പുല്ലാങ്കുഴല്‍ വായിക്കുന്ന വിഷ്ണുജിത്ത് ഇവരൊക്കെ ഈ ബദല്‍രീതിയിലൂടെ ജീവിതം പഠിച്ചവരാണ്. 

ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ ഗോപാലകൃഷ്ണനും റാന്നി സ്വദേശിനിയായ ഭാര്യ വിജയലക്ഷ്മിയും അധ്യാപക ജോലി ഉപേക്ഷിച്ചാണ് ബദല്‍വിദ്യാഭ്യാസ രീതി സ്വീകരിച്ചത്. അട്ടപ്പാടിയില്‍ 12 ഏക്കറിലാണ് സാരംഗ് പ്രവര്‍ത്തിക്കുന്നത്. സാരംഗിലെ വിദ്യാര്‍ഥിയായ മകന്‍ ഗൗതം ഇപ്പോള്‍ ബെംഗളൂരുവില്‍ വെബ് ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ അനുരാധ. കണ്ണകി, ഉണ്ണിയാര്‍ച്ച എന്നിവരാണ് മറ്റുമക്കള്‍. ഇവര്‍ ഇപ്പോള്‍ സാരംഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്ന്,  താങ്ങാവുന്ന വിദ്യാഭ്യാസം, കളിപ്പാഠങ്ങള്‍, കുഞ്ച്‌രാമ്പള്ളം(നോവല്‍) എന്നീ മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.