Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാക്കനാരുടെ ദിവ്യത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 02:45 am IST
inSamskriti

പാക്കനാരുടെ കഥ കൂടി ചേരുമ്പോഴേ പന്തിരുകുലം പൂര്‍ത്തിയാകൂ. കുലത്തൊഴിലായ മുറം വിറ്റായിരുന്നു പറയനായ പാക്കനാരുടെ ഉപജീവനം. അഗ്നിഹോത്രിയുടെ ഇല്ലത്ത് ചാത്തമൂട്ടാനെത്തുമ്പോള്‍ പത്തുപേരും ഓരോ വിശിഷ്ട പദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുന്ന പതിവുണ്ട്. മാംസമാണ് പാക്കനാര്‍ കൊണ്ടു പോകാറുള്ളത്. അഗ്നിഹോത്രിയുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും അത് അരോചകമാണ്. പക്ഷേ ദിവ്യനായ പാക്കനാരോട് ആരും ഒന്നും പറയാറില്ല. കൊണ്ടു ചെല്ലുന്നതെല്ലാം അന്തര്‍ജനം പാകം ചെയ്യും. ചാത്തക്കാര്‍ അത് ഭക്ഷിക്കും. ഒരിക്കല്‍ പശുവിന്റെ മുല ചെത്തിയരിഞ്ഞതാണ് പൊതിഞ്ഞു കെട്ടി പാക്കനാര്‍ കൊണ്ടു ചെന്നത്. സാധനങ്ങളോരോന്നായി പാകം ചെയ്തു തുടങ്ങിയ അന്തര്‍ജനം പാക്കനാരുടെ പൊതിയഴിച്ചു നോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞതോടെ ഇതേതായാലും പാകം ചെയ്യാനാവില്ലെന്ന് ഉറപ്പിച്ച് അന്തര്‍ജനം അത് നടുമുറ്റത്ത് കുഴിച്ചു മൂടി. 

ചാത്തക്കാരനെ ഇരുത്തി ബലി തുടങ്ങിയപ്പോള്‍ പാക്കനാര്‍ കൊണ്ടു വന്ന സാധനം കൊണ്ടുള്ള കറികളൊന്നും അതില്‍ കണ്ടില്ല. ‘ഞാന്‍ കൊണ്ടുവന്നതെവിടെ?’ എന്ന് പാക്കനാര്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ അന്തര്‍ജനം നിന്നു. അഗ്നിഹോത്രിയും ഇക്കാര്യം അന്വേഷിച്ചതോടെ അന്തര്‍ജനത്തിന് സത്യം പറയേണ്ടി വന്നു. ‘എന്നാല്‍ അത് കിളിര്‍ത്തോ എന്ന് നോക്കൂ’  എന്ന് പാക്കനാര്‍ അന്തര്‍ജനത്തോട് പറഞ്ഞു. അന്തര്‍ജനം പോയി നോക്കിയപ്പോള്‍ കുഴിച്ചിട്ടതെല്ലാം കിളിര്‍ത്ത് പടര്‍ന്നു പന്തലിച്ച് കായ്‌നിറഞ്ഞ് നില്‍ക്കുന്നതാണ് കണ്ടത്. അതിന്റെ കായ്‌കൊണ്ട് ഉപ്പേരിയുണ്ടാക്കി കൊണ്ടുവരാന്‍ പാക്കനാര്‍ പറഞ്ഞു. അന്തര്‍ജനം അതിന്റെ ഉപ്പേരിയുണ്ടാക്കി വിളമ്പി. ആ കായ്‌കളാണ് പിന്നീട് കോവല്‍ എന്നറിയപ്പെട്ടത്. ‘കോവലും കോഴിയുമുള്ള ദിക്കില്‍ ബലിയിടണമെന്നില്ല.’  എന്നൊരു ചൊല്ലും പ്രസിദ്ധമാണ്. ബലിയിട്ടില്ലെങ്കിലും കോവലുള്ള ദിക്കില്‍ പി

തൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ അശുദ്ധിയുണ്ടെന്നും ബലിയിട്ടിട്ട് കാര്യമില്ലെന്നുമാണ് ഇതിന്റെ അര്‍ഥം. പാക്കനാരുടെ മാഹാത്മ്യം വ്യക്തമാക്കാന്‍ ഈയൊരു കഥ തന്നെ ധാരാളം. ഒരിക്കല്‍ പാക്കനാരും ഭാര്യയും കാട്ടില്‍ വിറകൊടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴതുവഴി വന്നൊരു നമ്പൂതിരി വഴിമാറി നില്‍ക്കാന്‍ പാക്കനാരോടും ഭാര്യയോടും പറഞ്ഞു. ഇതുകേട്ട പാക്കനാരുടെ ഭാര്യ,  ‘മകളെ ഭാര്യയാക്കി വെച്ചിരിക്കുന്ന ഇയാള്‍ക്കെന്തിന് വഴിമാറിക്കൊടുക്കണം?’ എന്നു പറഞ്ഞു. അതു കേട്ട പാക്കനാര്‍, അയ്യോ അങ്ങനെ പറയരുത്, ഒരു അട്ട അവശേഷിച്ചിരുന്നു അതു നിനക്കുമായി എന്ന് ഭാര്യയോടായി പറഞ്ഞു. അതെന്തേ അങ്ങനെ പറഞ്ഞതെന്നു ചോദിച്ച ഭാര്യയോട് അക്കാര്യം പാക്കനാര്‍ വിശദീകരിച്ചു.

 ഈ നമ്പൂതിരിയുടെ അന്തര്‍ജനം ഒരിക്കല്‍ അത്താഴമുണ്ടാക്കുമ്പോള്‍ അരിയില്‍ ഒരു അട്ട വീണു. അന്തര്‍ജനം ആ വിവരം നമ്പൂതിരിയോട് പറഞ്ഞു. നമ്പൂതിരിയാകട്ടെ ആ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ചു. അന്തര്‍ജനം അപ്രകാരം ചെയ്തു. ഇതിന്റെ പാപം തീര്‍ക്കാന്‍ നമ്പൂതിരിക്കായി പരലോകത്ത് അട്ടകളെ കുന്നുകൂട്ടി തുടങ്ങിയിരുന്നു. നമ്പൂതിരി പരലോകത്തെത്തുമ്പോള്‍ അട്ടയെ തീറ്റിക്കണമെന്നായിരുന്നു യമദേവന്‍ തീരുമാനിച്ചിരുന്നത്. ചിത്രഗുപ്തന് ഇക്കാര്യം ബോധ്യമായി. നമ്പൂതിരിയാകട്ടെ ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ‘ചിത്രഗുപ്തായ നമഃ’  എന്നായിരുന്നു പ്രാര്‍ഥിച്ചിരുന്നത്. തന്നെ നിത്യവും പ്രാര്‍ഥിക്കുന്നയാള്‍ മരിച്ചെത്തുമ്പോള്‍ അട്ടയെ തിന്നേണ്ടി വരുമല്ലോ എന്നതോര്‍ത്തപ്പോള്‍ ചിത്രഗുപ്തന് സങ്കടമായി. അദ്ദേഹത്തെ രക്ഷിക്കണമെന്നുറച്ചു. ഒരുനാള്‍  നമ്പൂതിരിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട്, മരിച്ച് പരലോകത്തെത്തുമ്പോള്‍ അട്ടകളെ തിന്നേണ്ടി വരുമെന്ന് അറിയിച്ചു. അതിനുള്ള പ്രതിവിധിയും ഉപദേശിച്ചു. 

 നമ്പൂതിരി, അദ്ദേഹത്തിന്റെ യൗവനയുക്തയായ മകളെക്കൊണ്ട് ശുശ്രൂഷകളെല്ലാം ചെയ്യിക്കണമെന്നും അവളെ വൈകിയേ വിവാഹം കഴിപ്പിച്ചയയ്‌ക്കാവൂ എന്നും ഇക്കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ചിത്രഗുപ്തന്‍ പറഞ്ഞു.  ഇതായിരുന്നു പാപമുക്തിക്കുള്ള ഉപദേശം. പിറ്റേന്നു മുതല്‍ പല്ലുതേയ്‌ക്കാനുള്ള സാമഗ്രികള്‍ ഒരുക്കുക, മുറുക്കാനെടുത്തു കൊടുക്കുക, ചോറു വിളമ്പിക്കൊടുക്കുക, കിടക്കവിരിച്ചു കൊടുക്കുക തുടങ്ങിയ ജോലികളെല്ലാം മകളെക്കൊണ്ടാണ് നമ്പൂതിരി ചെയ്യിച്ചു പോന്നത്. പതിവിലേറെ സ്‌നേഹവും മകളോട് ഭാവിച്ചു തുടങ്ങി. ഇത് ജനങ്ങളില്‍ ദുഃശങ്ക വളര്‍ത്തി. 

 ‘ആളുകള്‍ നീ പറഞ്ഞതു പോലെ ആ ബന്ധത്തെ ചിത്രീകരിച്ചു തുടങ്ങി’ , എന്ന് പാക്കനാര്‍ ഭാര്യയോട് പറഞ്ഞു. ആ ശുദ്ധബ്രാഹ്മണന് ദുഷ്ടലാക്കൊന്നും ഇല്ലായെന്നും പരലോകത്ത് അദ്ദേഹത്തിനു കരുതി വെച്ച അട്ടകളെ അദ്ദേഹത്തിനെതിരെ ദുരാരോപണം നടത്തുന്നവര്‍ക്കായി വീതിക്കുകയാണെന്നും അതില്‍ ഒരു അട്ട മാത്രം ബാക്കിയുണ്ടെന്നും അതിപ്പോള്‍ നിനക്കുമായെന്നും പാക്കനാര്‍ ഭാര്യയോടു പറഞ്ഞു. യാഥാര്‍ഥ്യമറിഞ്ഞ പാക്കനാരുടെ ഭാര്യ, നമ്പൂതിരിയെക്കുറിച്ച് ദുഷിച്ചതിന് ഏറെ വ്യസനിക്കുകയും ചെയ്തു. പാക്കനാര്‍ക്ക് പരലോകത്തെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നുവെന്ന് ഈ കഥ വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

പുതിയ വാര്‍ത്തകള്‍

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.