Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jul 2, 2026, 09:21 am IST
in Kerala

മട്ടാഞ്ചേരി: സെന്‍സസ് എന്യുമറേറ്റേര്‍മാരായ അദ്ധ്യാപകരെ വെട്ടിലാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകള്‍. സെന്‍സസ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമായ കെട്ടിടനമ്പര്‍ രേഖപ്പെടുത്തുന്ന മൂന്ന് ദിവസം അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്നും സെന്‍സസ് പ്രവര്‍ത്തനം സ്‌കൂള്‍ സമയം കഴിഞ്ഞും ശനി, ഞായര്‍ ദിവസങ്ങളിലുമായി നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ പറയുന്നത്.

വിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി അധ്യക്ഷനായ യോഗ തീരുമാനമാണെന്ന് ഉത്തരവില്‍ പറയുന്നു. അവധിദിനത്തില്‍ ജോലിയെടുത്തവര്‍ക്ക് ഒക്ടോ. 31നകം പ്രധാനാദ്ധ്യാപകരുടെ അനുമതിയോടെ അവധി (ഓഫ്) എടുക്കാം. സെന്‍സസ് വകുപ്പിന്റെ ഉത്തരവില്‍ ജൂലൈ മാസം പത്ത് ദിവസമോ, ഇരുപത് അര്‍ധ ദിനങ്ങളോ അവധിയെടുത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നാണ്. എന്നാല്‍ ദേശീയ പ്രാധാന്യമുള്ള സെന്‍സസ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ എന്യൂമറേറ്റര്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കണമെന്നും ഇതിന് ആരും തടസം നില്‍ക്കരുതെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. തടസം നില്‍ക്കുന്നവര്‍ക്കെതിരെ 1948ലെ സെന്‍സസ് ആക്ട് പ്രകാരവും അതിലെ വ്യവസ്ഥകള്‍ പ്രകാരവും നടപടികളെടുക്കുമെന്നുമാണ് ഉത്തരവിട്ടിരിക്കുന്നത്.

സ്‌കൂളുകളിലെ 50-60 ശതമാനത്തോളം അദ്ധ്യാപകരെയും സെന്‍സസ് ജോലിക്കായി നിയമിച്ച സ്ഥിതിയില്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് അദ്ധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഡയറക്ടറും കളക്ടറും വിരുദ്ധമായ ഉത്തരവിട്ടതോടെ സെന്‍സസ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപകര്‍ ആശങ്കയിലാണ്.

അതേസമയം രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെന്‍സസ്) ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാര്‍ വീടുകളിലെത്തി തുടങ്ങി. ജൂലൈ 30 വരെയാണ് എന്യുമറേഷന്‍. ആദ്യത്തെ മൂന്നുദിവസം വീടുകള്‍ക്ക് നമ്പറിടുന്ന പ്രവര്‍ത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റര്‍ക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നല്‍കിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്നുദിവസം കൊണ്ട് വീടുകള്‍ക്ക് നമ്പറിടുന്നതു കൂടാതെ പ്രദേശത്തിന്റെ സ്‌കെച്ചും എന്യുമറേറ്റര്‍മാര്‍ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സെല്‍ഫ് എന്യുമറേഷന്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫ് എന്യുമറേഷന്‍ ചെയ്തവരുടെ വീടുകളില്‍ എന്യുമറേറ്റര്‍ എത്തുമ്പോള്‍, ഓണ്‍ലൈനില്‍ ചെയ്തതിന്റെ നമ്പര്‍ വാങ്ങി മൊബൈല്‍ ആപ്പില്‍ നോക്കും. അതിലെ വിവരങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചശേഷം അപ്‌ലോഡ് ചെയ്യും. സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാത്തവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. സെല്‍ഫ് എന്യുമറേഷന്റെ സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

Tags: District collectorCensus EnumeratorDirector of Public Education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Close up microphone on stage in Bdynamicall room.
Kerala

ഉത്സവാഘോഷങ്ങളിലും മറ്റും മൈക്ക് ഉപയോഗം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍, പരാതികള്‍ ലഭിച്ചുവെന്ന് വിശദീകരണം

Kerala

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് കളക്ടര്‍,ചട്ടലംഘനമെന്ന് കളക്ടര്‍,ചട്ടലംഘനമില്ലെന്ന് എല്‍ഡിഎഫ്

Malappuram

പ്രചാരണത്തിനിടെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പേരില്‍ പ്രലോഭനം: കര്‍ക്കശ മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

Kerala

എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്ന് ആക്‌ഷേപം: ജില്ലാ കളക്ടര്‍ മിന്നല്‍ പരിശോധന നടത്തി

Kerala

ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതയില്‍ മാംസാഹാര വില്‍പന നിരോധിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.