Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എലിപ്പനി ഇന്നലെ മാത്രം എട്ടു മരണം; രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരണം 51

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:20 am IST
inKerala

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് രണ്ടാഴ്ചയ്‌ക്കുള്ളില്‍ മരിച്ചത് 43 പേര്‍. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് എട്ടുപേര്‍ക്ക്. 

എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി പ്രമീള (42), കോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിജീഷ്(34), കാരശ്ശേരി സ്വദേശി സലീം ഷാ (42), രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരുവന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പന്‍ ചെട്ടിയാര്‍(67), മലപ്പുറം തൃപ്രങ്ങോട് സ്വദേശിനി ശ്രീദേവി (44), പാലക്കാട് മുണ്ടൂര്‍ സ്വദേശി പ്രകാശന്‍ (43), തൃത്താല സ്വദേശി കോയക്കുട്ടി (60), കോഴിക്കോട് വേങ്ങേരി സ്വദേശി സുമേഷ് (46) എന്നിവരാണ് മരിച്ചത്. പനിബാധിച്ചും രണ്ട് പേര്‍കൂടി മരിച്ചു. എറണാകുളം ആലുവ സ്വദേശി, രാജ (48), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സന്തോഷ് എന്നിവരാണ് പനിബാധിച്ച് മരിച്ചത്. 

ഇന്നലെ മാത്രം 33 പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. 68 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ 73 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 160 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുമാണ്.

എലിപ്പനി ക്രമാതീതമായി പടരുന്നതിനു കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥ. വെള്ളപ്പൊക്കത്തിന്റെ പേരില്‍ വീഴ്ച മറയ്‌ക്കാന്‍ സര്‍ക്കാരിന്റെ ശ്രമം. വെള്ളപ്പൊക്കത്തിന് മുമ്പേ സംസ്ഥാനത്ത് എലിപ്പനി രൂക്ഷമായിരുന്നെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എലിപ്പനി രൂക്ഷമായി പടരുമെന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ന്റെ മുന്നറിയിപ്പ് അവഗണിച്ചതും രോഗവ്യാപനം തീവ്രമാക്കി.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2018 ജനുവരി മുതല്‍ ഇന്നലെ വരെ എലിപ്പനി സ്ഥിരീകരിച്ചവരും നിരീക്ഷണത്തലിരുന്നവരുമായി 113 പേരാണ് മരിച്ചത്. 821 പേരില്‍ രോഗം സ്ഥിരീകരിച്ചു. 1651 പേര്‍ക്ക് എലിപ്പനി സംശയത്തിലുമായി. മഴശക്തമായി തുടങ്ങിയ ജൂണ്‍ മാസത്തില്‍ 126 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ഒമ്പതുപേര്‍ മരിച്ചു. മഴ കൂടുതല്‍ ശക്തമായ ജൂലൈയിലെ കണക്കനുസരിച്ച് 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. 150ല്‍ അധികം പേര്‍ രോഗസംശയത്താല്‍ നിരീക്ഷണത്തിലുമായിരുന്നു. 

എന്‍സിഡിസിയുടെ മുന്നറിയിപ്പ് ആരോഗ്യവകുപ്പ്  ചെവിക്കൊണ്ടില്ല. മുന്‍കൂട്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാകാതെ വന്നതോടെ ആഗസ്റ്റ് മാസത്തോടെ രോഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ആഗ്‌സറ്റ് 15 ലെ കണക്കനുസരിച്ച് 15 ദിവസത്തിനുള്ളില്‍ 13പേര്‍ക്ക് ജീവന്‍ നഷ്ടമായി. 106 പേര്‍ക്ക് രോഗ സ്ഥിരീകരണവും 209 പേര്‍ നിരീക്ഷണത്തിലും ആയി. എന്നിട്ടും ആരോഗ്യ വകുപ്പ് രോഗം നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രോട്ടോക്കോള്‍ പോലും തയാറാക്കിയില്ല. മരണം 48 കടക്കുകയും 269 പേരില്‍ രോഗം സ്ഥിരീകരണവും 651 പേര്‍ക്ക് രോഗലക്ഷണവും ഉണ്ടായശേഷം സപ്തംബര്‍ ഒന്നിന് വൈകിട്ടാണ് ചികിത്സാപ്രോട്ടോകോളും അതീവജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് എത്തിയത്.

വെള്ളത്തില്‍ ഇറങ്ങിയവരെല്ലാം പ്രതിരോധ മരുന്ന് കഴിക്കണം എന്ന നിര്‍ദേശം ആദ്യമേ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്തുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണങ്ങള്‍ക്കും ഇറങ്ങിയവരില്‍ നിരവധിപേര്‍ പ്രതിരോധ മരുന്നുകള്‍ കഴിച്ചിട്ടില്ല. 

 സംസ്ഥാനത്ത് എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ക്രമാതീതമായി പടര്‍ന്നുപിടിക്കുന്ന വാര്‍ത്ത ജൂണ്‍ മൂന്നിന് ‘ജന്മഭൂമി’ നല്‍കിയിരുന്നു. പ്രളയ ബാധിത സമയത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിദേശത്ത് പോയത് വിവാദം ആയിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് വെള്ളപ്പൊക്കത്തില്‍ പൊട്ടിപ്പുറപ്പെട്ടെന്ന രീതിയില്‍ സര്‍ക്കാര്‍ പെരുമാറുന്നത്.

എന്‍സിഡിസി നിര്‍ദേശം അവഗണിച്ചു

മണ്‍സൂണ്‍ കാലം ആയതിനാല്‍  എലിപ്പനി ‘ഔട്ട് ബ്രേക്കിംഗിന്’ (അതിവ്യാപനം)സാധ്യതയുണ്ടെന്നും അതീവ ജാഗ്രതപാലിക്കണമെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും എന്‍സിഡിസി ജൂലൈ 26 ന് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ എലിപ്പനിയുടെ കണക്കുകള്‍ കൂടി കണക്കിലെടുത്തായിരുന്നു ഇത്. വെള്ളപ്പൊക്കം ഉണ്ടായ ജില്ലകളില്‍ എലിപ്പനി നിയന്ത്രണാതീതമാകാന്‍ സാധ്യത ഉള്ളതിനാല്‍ ശക്തമായ നിരീക്ഷണം നടണം, പ്രതിരോധ ഗുളികള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുത് തുടങ്ങിയവയും നിര്‍ദേശത്തിലുണ്ട്. രോഗനിര്‍ണയം വേഗത്തിലാക്കാന്‍ ആവശ്യമായ ലബോറട്ടറിയും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.