ഇടുക്കി: സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം കുറയുന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 91 ശതമാനമാണ് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലാകെ അവശേഷിക്കുന്നത്.
15ന് ഇത് 99 ശതമാനം വരെ എത്തിയിരുന്നു. 2396.70 അടിയാണ് ഇടുക്കി സംഭരണിയിലെ ജലനിരപ്പ്, 93 ശതമാനം. തുറന്ന് വച്ചിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ അടച്ചിട്ടില്ല. ഇടമലയാറില്‍ 166.38 മീറ്ററാണ് ജലനിരപ്പ്, 93 ശതമാനം. പമ്പ, കക്കി സംഭരണികളിലേത് 89 ആയും കുറഞ്ഞു.
കുണ്ടള-96, മാട്ടുപ്പെട്ടി-88, കുറ്റ്യാടി-78, തരിയോട്-93, ആനയിറങ്കല്‍-83, പൊന്മുടി-97 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: