തിരുവനന്തപുരം: കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് പ്രളയത്തിന് കാരണമായതെന്ന് വിഡി സതീശൻ എംഎൽഎ. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നു വിട്ടത്, ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളമിറങ്ങിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സുഖമില്ലാത്തവര്‍ക്ക് ആംബുലന്‍സ് പോലുമുണ്ടായിരുന്നില്ല.പലയിടത്തും ഐ എ എസ് ഉദ്യോഗസ്ഥര്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സതീശന്‍ സഭയെ അറിയിച്ചു.
















