Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:45 am IST
in Kerala

പത്തനംതിട്ട/ആലപ്പുഴ: പ്രളയജല പ്രവാഹത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല ഇനി അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും സേവാഭാരതി രംഗത്ത്. വെള്ളപ്പൊക്ക കെടുതികള്‍ ഏറെ അനുഭവപ്പെട്ട പത്തനംതിട്ടജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും ചെങ്ങന്നൂരിലും ആയിരക്കണക്കിനു സേവാഭാരതി പ്രവര്‍ത്തകരാണ് ആശ്വാസവുമായി രംഗത്തുള്ളത്. 

പ്രളയ ജലം ഒഴിഞ്ഞതോടെ കൂലംകുത്തി ഒഴുകിയ പമ്പാനദി വീടുകളില്‍ ഉപേക്ഷിച്ച ചെളിയും മറ്റും നീക്കം ചെയ്ത് വാസയോഗ്യമാക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകരുടെ പുതിയ നിയോഗം. ദിനംപ്രതി ആയിരങ്ങള്‍ക്ക് അന്നമൂട്ടുന്നതിനും പുറമെ വിവിധയിടങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ വീട്ടിലും വീട്ടുപകരണങ്ങളിലും നിറഞ്ഞ ചെളി കഴുകി കളഞ്ഞ് ശുചീകരണം നടത്തുന്നു. ഉള്‍പ്രദേശങ്ങളിലെ വീടുകളില്‍പോലും ടണ്‍ കണക്കിന് ചെളിയാണ് അടിഞ്ഞു കൂടിയിട്ടുള്ളത്. 

കട്ടിലും കസേരയും ഫ്രിഡ്ജും അടക്കം എല്ലാ വീട്ടുപകരണങ്ങളിലും ചെളി നിറഞ്ഞിരിക്കുന്നു. പത്തിലേറെ ആളുകള്‍ നാലും അഞ്ചും മണിക്കൂറുകള്‍ കഠിനാദ്ധ്വാനം ചെയ്‌തെങ്കിലെ ഒരുവീട് പൂര്‍ണ്ണമായി ശുചീകരിക്കാന്‍കഴിയുന്നുള്ളൂ. അത്രയേറെ ചെളിയാണ് ഓരോവീട്ടിലും അടിഞ്ഞിരിക്കുന്നത്. 

ശബരിഗിരി ജില്ലയിലെ 17 പഞ്ചായത്തുകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിനായി കോട്ടയം സംഘജില്ലയില്‍ നിന്നു മാത്രം ആയിരത്തിലേറെ പ്രവര്‍ത്തകരാണ് എത്തിയത്. കോട്ടയം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, ളാക്കാട്ടൂര്‍, പുതുപ്പള്ളി, പാമ്പാടി, കോത്തല, കറുകച്ചാല്‍, ചങ്ങനാശ്ശേരി, തൃക്കൊടിത്തനം, കുറിച്ചി മേഖലകളില്‍ നിന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്. കോഴഞ്ചേരി ഭാഗത്ത് 550, റാന്നിയില്‍ 100, കുമ്പനാട്, പൂവത്തൂര്‍ മേഖലകളില്‍ 350 പേരുമാണ് ഇന്നലെ രാവിലെ മുതല്‍ സേവനത്തിനുള്ളത്. 

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഭാരവാഹികളും അദ്ധ്യാപകരുമടക്കം ഇരുപത്തിയഞ്ചുപേരും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.  ഇന്ന്‌പൊന്‍കുന്നം സംഘജില്ലയില്‍ നിന്നും ആയിരം പ്രവര്‍ത്തകര്‍ സേവനത്തിനെത്തും. ഇതിനു പുറമെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മറ്റു സ്ഥലങ്ങളിലും സേവനത്തിനെത്തിയിട്ടുണ്ട്.

ചെങ്ങന്നൂര്‍ സംഘജില്ലയില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകരാണ് ശുചീകരണത്തിനായി എത്തിയിട്ടുള്ളത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചൂല്, ബ്ലീച്ചിങ് പൗഡര്‍, ബക്കറ്റ്, മാസ്‌ക്, ലോഷന്‍, ബൂട്ടുകള്‍, സോപ്പ് തുടങ്ങിയ അത്യാവശ്യ സാമഗ്രികള്‍ നല്‍കിയാണ് ഓരോ പ്രദേശത്തേക്കും പ്രവര്‍ത്തകരെ അയച്ചത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുമാത്രമായി 861 പ്രവര്‍ത്തകരും കണ്ണൂരില്‍ നിന്ന് 60 പ്രവര്‍ത്തകരുമാണ് എത്തിയിട്ടുള്ളത്. ഇവരെ ചെങ്ങന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചു. കൊല്ലത്തുനിന്നുള്ള 200 അംഗ സംഘം മാന്നാര്‍ പ്രദേശത്താണ് ശുചീകരണം നടത്തിയത്. വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.

വരും ദിവസങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. കൂടാതെ ചെങ്ങന്നൂര്‍ സംഘജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മറ്റു ജില്ലകളില്‍ നിന്നും വരും ദിവസങ്ങളില്‍ പ്രവര്‍ത്തകരെത്തും. ഇതിനകം അമ്പതുടണ്‍ അരിയാണ് സേവാഭാരതി വിതരണം ചെയ്തത്. കൂടാതെ പലവ്യഞ്ജനം, പച്ചക്കറി, കുടിവെള്ളം എന്നിവയും നല്‍കുന്നു. വസ്ത്രങ്ങളും സാനിട്ടറി നാപ്കിന്‍ അടക്കമുള്ള സാധനങ്ങളും നല്‍കുന്നുണ്ട്.

പത്തു മൊബൈല്‍ ക്ലിനിക്കുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു, വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, വിഭാഗ് പ്രചാരക് ശ്രീനിഷ്, വിഭാഗ് സേവാപ്രമുഖ് എ.സി. സുനില്‍, ചെങ്ങന്നൂര്‍ ജില്ലാ കാര്യവാഹ് എസ്. മോഹനകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.