Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 12:05 pm IST
inKerala

കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ധ്യാപകവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആരോപിച്ചു. സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുകയോ, അവര്‍ക്ക് പകരം ദിവസവേതന അദ്ധ്യാപകരെ നിയമിക്കുകയോ ചെയ്യാതെ ഒരേസമയം വിദ്യാലയ പ്രവര്‍ത്തനങ്ങളും സെന്‍സസ് ചുമതലയും നിര്‍വഹിക്കാന്‍ നിര്‍ബന്ധിക്കുന്നത് അദ്ധ്യാപകരോട് കാട്ടുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ സെന്‍സസ് ഡ്യൂട്ടി ആരംഭിക്കാനിരിക്കെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും വിതരണം ചെയ്യാത്തത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഭരണപരമായ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിദ്യാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ അദ്ധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഏകദേശം ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ കുറവ് രേഖപ്പെടുത്തിയിട്ടും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.

വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പിലെ പ്രധാന തസ്തികകളില്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ധ്യാപകരുടെ അര്‍ഹതപ്പെട്ട സ്ഥലംമാറ്റങ്ങള്‍, നാന്നൂറോളം പ്രധാനാദ്ധ്യാപക നിയമനങ്ങള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ എന്നിവ ഇനിയും അനിശ്ചിതത്വത്തിലാണ്. ജില്ലാതല വിദ്യാഭ്യാസ ഭരണത്തിന് നേതൃത്വം നല്‍കേണ്ട ഡിഇഒ, ഡിഡിഇ തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതും ഹയര്‍ സെക്കന്‍ഡറിയിലെ പുതിയ പാഠപുസ്തകങ്ങളുടെ വിതരണം വൈകുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌സിഇആര്‍ടി, സീമാറ്റ്, സമഗ്ര ശിക്ഷാ കേരളം തുടങ്ങിയ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ പുനഃസംഘടനയും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിലെ ഭരണപരമായ അനിശ്ചിതത്വം വ്യാപകമായ അസംതൃപ്തിക്ക് കാരണമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ഭരണപരമായ വീഴ്ചകള്‍ പരിഹരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ശക്തമായ സമരപരിപാടികള്‍ക്ക് എന്‍ടിയു നേതൃത്വം നല്‍കുമെന്നും അനൂപ് കുമാര്‍
കൂട്ടിച്ചേര്‍ത്തു.

Tags: ntuKerala State governmentCensus dutyanti-teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.