Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപരോധത്തിലും സഹായത്തിലും നയം ബിജെപി വിരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 05:50 pm IST
in Kerala

കൊച്ചി: അന്ന് ഇന്ത്യക്കെതിരേ അന്താരാഷ്‌ട്ര സമൂഹം ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നയമായിരുന്നു. ഇന്ന് ദുരിത സഹായം കിട്ടാന്‍ നയം പറയുമ്പോഴും കേന്ദ്ര വിരുദ്ധം. കാരണം, അന്നും ഇന്നും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍. 1998 ല്‍ വാജ്‌പേയി സര്‍ക്കാര്‍ നടത്തിയ പൊഖ്‌റാന്‍ അണുശക്തി പരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഉപരോധം. 

അമേരിക്കയുള്‍പ്പെടെ വന്‍ രാജ്യങ്ങള്‍ വാജ്‌പേയി സര്‍ക്കാരിന്റെ അണുശക്തി പരീക്ഷണത്തില്‍ ഇന്ത്യയെ ഉപരോധിച്ചു. പക്ഷേ, അതിനെ രാജ്യം തലയുയര്‍ത്തിനിന്ന് അതിജീവിച്ചു. ഇപ്പോള്‍ ദുരിത സഹായംകിട്ടാന്‍ തലകുനിച്ച് നില്‍ക്കാന്‍ നയം മാറ്റണമോ എന്നതാണ് ചോദ്യം. 

ഇന്ത്യയുടെ വന്‍ശക്തിയിലേക്കുള്ള കുതിപ്പിനായിരുന്നു പൊഖ്‌റാന്‍ പരീക്ഷണം വഴിവെച്ചത്. അതുകൊണ്ടുതന്നെയാണ് അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക-സാങ്കേതിക-പ്രതിരോധ ഉപരോധം ഏര്‍പ്പെടുത്തിയത്. വന്‍ ശക്തിയായ അമേരിക്കയുടെ ഉപരോധം ഐക്യരാഷ്‌ട്ര സംഘടനയുടെ സാമ്പത്തിക സഹായങ്ങള്‍ക്കു പോലും തടസമായി. 

ഇന്ത്യക്ക് അന്ന് ഇന്ത്യ ലോകബാങ്കിനും അന്താരാഷ്‌ട്ര നാണയ നിധിക്കും മറ്റുമായി കടം വീട്ടാനുണ്ടായിരുന്നത് 4400 കോടി അമേരിക്കന്‍ ഡോളര്‍, 3084.62 ലക്ഷം കോടി രൂപ. പക്ഷേ ഇന്ത്യ അമ്പരന്നില്ല. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഉപരോധിച്ചവര്‍ സ്വയം പിന്‍വലിച്ചു. രാജ്യം നട്ടെല്ലു നിവര്‍ത്തി, തലയുയര്‍ത്തി നിന്നു, നില്‍ക്കുന്നു. ഇന്ന് ഇന്ത്യ വിദേശകടമെടുപ്പ് കുറഞ്ഞ, വികസിത രാജ്യമായി മാറിയത് അന്നത്തെ സ്വാശ്രയ ഇന്ത്യയെന്ന സങ്കല്‍പ്പം നടപ്പാക്കിയതുവഴിയാണ്.

അന്ന് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളും സംവിധാനങ്ങളുമാണ് ഇന്ന് ദുരിതാശ്വാസത്തിന് ധന സഹായ സന്നദ്ധത പ്രകടിപ്പിക്കുന്നത്. അന്നത്തേക്കാള്‍ ഏറെ വളര്‍ന്ന് സാമ്പത്തിക ശക്തിയായ ഇന്ത്യ സഹായം കിട്ടുന്നിടത്തെല്ലാംനിന്ന് വാങ്ങണമോ എന്നതാണ് പ്രശ്‌നം. ബിജെപി സര്‍ക്കാരിലെ അന്നത്തെ ധനമന്ത്രി ജസ്വന്ത് സിങ്ങാണ് വിദേശരാജ്യങ്ങളുടെ ദുരിത സഹായം വേണ്ടെന്ന നിലപാട് ആദ്യം പറഞ്ഞത്. പിന്നീട് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അത് വ്യവസ്ഥയാക്കി. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നത് സിപിഎം ഉള്‍പ്പെട്ട ഇടതുപക്ഷവുമായിരുന്നു.

ദുരിതാശ്വാസ സഹായ പദ്ധതികള്‍ക്ക് സഹായം വാങ്ങുമ്പോള്‍ നാലു പ്രതിസന്ധികളുമുണ്ട്. ഒന്ന്, ആ രാജ്യങ്ങളുടെ വ്യവസ്ഥ പാലിക്കണം. രണ്ട്, ആ രാജ്യവുമായുള്ള നയതന്ത്രങ്ങളില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരാം. മൂന്ന്, സഹായങ്ങളില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടാകാം. നാല്, ഒരു രാജ്യത്തിന്റെ സ്വീകരിക്കുമ്പോള്‍ മറ്റൊന്നിന്റെ നിരസിക്കാന്‍ കഴിയില്ല. പാക്കിസ്ഥാന് വെള്ളപ്പൊക്ക ദുരിതത്തില്‍ ഇന്ത്യ 23 കോടി രൂപ 2010 -ല്‍ വാഗ്ദാനം ചെയ്തു. അവര്‍ സ്വീകരിച്ചില്ല. പാക്കിസ്ഥാനിലെ ചാരിറ്റബിള്‍ സംഘടനകള്‍ 2014-ല്‍ കശ്മീരിലേക്ക് അയച്ച ദുരിതാശ്വാസ വസ്തുക്കള്‍ പോലും ഇന്ത്യ തിരിച്ചയച്ചു. 

ഇത്തരം സാഹചര്യത്തില്‍ പൊതു നയമെന്ന നിലയിലാണ് ഒരു വിദേശരാജ്യത്തിന്റെയും സഹായം വേെണ്ടന്ന നയം. ഇപ്പോള്‍ ഇന്ത്യക്ക് ക്ഷീണം സംഭവിച്ചുവെന്ന പ്രതീതി പരത്താന്‍കൂടിയാണ് കേരളത്തിനുള്ള സഹായ വാഗ്ദാനങ്ങളെന്നും വിലയിരുത്തപ്പെടുന്നു. 

അന്ന് ബിജെപി സര്‍ക്കാരിന്റെ പൊഖ്‌റാന്‍ പരീക്ഷണത്തെ എതിര്‍ത്ത്, ഉപരോധങ്ങള്‍ക്ക് വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി അന്ന് സിപഎമ്മും കോണ്‍ഗ്രസും ന്യായീകരണം പറഞ്ഞു. ഇപ്പോള്‍ വിദേശ സഹായം വാങ്ങാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതും അതേ സിപിഎം തന്നെയെന്നതും വിചിത്രമാണ്. അന്ന് വാജ്‌പേയിയെ, ഇന്ന് നരേന്ദ്ര മോദിയെ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

പുതിയ വാര്‍ത്തകള്‍

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.