പയ്യാവൂര്‍: ബ്ലാത്തൂര്‍ മഞ്ഞാങ്കരിയില്‍ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണ്ണേരിയിലെ മനന്താനത്ത് ലക്ഷ്മണന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മൂന്നു യാത്രക്കാരുമായി ബ്ലാത്തൂരിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. മഞ്ഞാക്കി ജുമാമസ്ജിദിനു സമീപമെത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുകയുയരുന്നതു കണ്ട് നിര്‍ത്തുകയായിരുന്നു. െ്രെഡവറും യാത്രക്കാരും പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തി പൊട്ടിത്തെറിച്ചു. ഇരിക്കൂര്‍ എസ്ഐ മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: