Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എവിടെ കേരളത്തിന്റെ ദുരന്ത നിവാരണ സേന? തുലച്ചത് 80 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 09:10 am IST
in Kerala

കോഴിക്കോട്: പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും വേട്ടയാടുന്ന സംസ്ഥാനത്തിന് സ്വന്തം ദുരന്തനിവാരണ സേന വേണമെന്ന ആവശ്യം ശക്തം.  സുനാമിയുണ്ടായ സമയംമുതലുള്ള ആവശ്യമാണിത്.  അയല്‍സംസ്ഥാനങ്ങള്‍ക്ക്  സ്വന്തമായി ദുരന്തനിവാരണ സേനകളുണ്ട്. 

2012ല്‍ പോലീസ് സേനയില്‍നിന്ന് 100 പേരെ തെരഞ്ഞെടുത്ത് ദുരന്തനിവാരണത്തിനുള്ള പരിശീലനം നല്‍കി സേന രൂപീകരിച്ചു. മലപ്പുറം പാണ്ടിക്കാടായിരുന്നു ആസ്ഥാനം. പക്ഷേ സേന ഇപ്പോള്‍ നിലവിലില്ല.  പരിശീലനവും ശമ്പളവും ലഭിക്കാതെ വന്നതോടെ സേന സ്വയം പിരിഞ്ഞുപോയി. പോലീസ് വകുപ്പിനും ഈ സേനാംഗങ്ങളെപ്പറ്റി വിവരമില്ല.  സേനയില്ലെങ്കിലും  ഈ  ജനുവരി മുതല്‍ ജൂലൈ വരെ 2749 സ്ത്രീകള്‍ ഉള്‍പ്പെടെ 5716 പേര്‍ക്ക് പരിശീലനം നല്‍കിയെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.  പക്ഷെ  ആര്‍ക്കൊക്കെയാണ് പരിശീലനം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിക്കോ കളക്ടര്‍മാര്‍ക്കോ അറിയില്ല.

മത്സ്യത്തൊഴിലാളികളും സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകളും  യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ പതിനായിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ഇവര്‍ക്കൊന്നും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ  പരിശീലനത്തെക്കുറിച്ച് കേട്ടറിവുപോലുമില്ല. മുല്ലപ്പെരിയാര്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്ന പദ്ധതിക്കായി ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് 2015ല്‍  അനുവദിച്ചത് ആറ് കോടിയാണ്. വാങ്ങിയ ഉപകരണങ്ങളൊന്നും പ്രളയബാധിത പ്രദേശത്ത് ലഭ്യമായില്ല. ചീഫ് ഓപ്പറേറ്റിങ് സംവിധാനത്തിനും ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുമായി 2016ല്‍ കേന്ദ്രം 60.46 കോടിയും സംസ്ഥാനം  10.34 കോടിയും അനുവദിച്ചു. ദുരന്തനിവാരണ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 9.4 കോടിയും കേന്ദ്രം നല്‍കി. ഇവ രണ്ടും 2019 നകം പൂര്‍ത്തിയാക്കണം. പക്ഷേ,  പ്രാഥമിക ഒരുക്കങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.

തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും (ടിഎസ്പി), കര്‍ണാടകയില്‍ എസ്ഡിആര്‍എഫും നിലവിലുണ്ട്. ആന്ധ്രാപ്രദേശില്‍ എപിഎസ്ഡിആര്‍എഫില്‍ 100 പേരടങ്ങുന്ന ആറ് ബറ്റാലിയനുകളാണുള്ളത്. ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്വന്തം ദുരന്തനിവാരണ സേനകളുണ്ട്. 

2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റികള്‍ രൂപീകരിച്ചത്. കേരളത്തില്‍ ദുരന്തനിവാരണ വിഭാഗം നിലവില്‍ വന്നത് 2007ല്‍. 2009ലെ  ദേശീയ നയമനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലവന്‍ മുഖ്യമന്ത്രിയാണ്. നയം രൂപീകരിക്കേണ്ടതും പദ്ധതികള്‍ നടപ്പാക്കേണ്ടതും മുഖ്യമന്ത്രി തന്നെ. സഹായിക്കാന്‍ ചീഫ് സെക്രട്ടറി തലവനായ സമിതിയുണ്ട്. ദുരന്തനിവാരണ നിയമം അനുസരിച്ച് സംസ്ഥാനതലത്തില്‍ രൂപരേഖ തയാറാക്കേണ്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ഇത് തയാറാക്കി ജില്ലാഭരണകൂടത്തിന് കൈമാറുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് ഇതൊന്നും നടന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പുതിയ വാര്‍ത്തകള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.