ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ 13 പെൺകുട്ടികളെ വ്യോമസേന രക്ഷപ്പെടുത്തി. നാല് ദിവസം ഭക്ഷണവും കുടിവെള്ളവുമില്ലാതെ കഴിഞ്ഞ ഇവരെ എയർഫോഴ്‌സിന്റെ എംഐ 17 ഹെലികോപ്‌ടർ വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വ്യോമസേനയുടെ ഗരുഡ് കമാൻഡോസാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. മോശം കാലവസ്ഥ ആദ്യം തടസമായതിനെ തുടർന്ന് തിരിച്ചുപോയ വ്യോമസേന വീണ്ടും എത്തിയാണ് ഓരോരുത്തരെയായി എയർലിഫ്റ്റ് ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. തീർത്തും അവശനിലയിലായിരുന്ന പെൺകുട്ടികൾക്ക് വ്യോമസേന പ്രാഥമിക ചികിത്സ സഹായങ്ങളും നൽകിയിട്ടുണ്ട്.
















