Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂചനകള്‍ തള്ളിയത് സ്ഥിതി അതീവ ഗുരുതരമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 01:20 am IST
in Kerala

ഇടുക്കി: ചിങ്ങം പിറന്നിട്ടും തീരാത്ത ദുരിതവും ദുരന്തവും. ശക്തമായ മഴയും പിന്നാലെ ഡാമുകള്‍ തുറന്നതും ലക്ഷക്കണക്കിന് ആളുകളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കം സൂചനയായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ പരിണിതഫലമാണ് അവസ്ഥയ്‌ക്ക് ആക്കം കൂട്ടിയത്. 

മലവെള്ളം ഒഴുകിയെത്തി കുട്ടനാടിനെയും മറ്റും ആഴ്ചകളോളം വെള്ളത്തിലാക്കിയത് കഴിഞ്ഞ മാസമായിരുന്നു. അതിതീവ്ര മഴയാണ്  കാരണം. ഇടുക്കി അടക്കമുള്ള ജില്ലകളില്‍ മെയ് മാസം മാത്രം രണ്ട് തവണ ഇത്തരത്തില്‍ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ജൂണിലും ജൂലൈയിലും ഇത് പലതവണ ആവര്‍ത്തിച്ചു. ഇതോടെ സംഭരണികള്‍ അതിവേഗം നിറഞ്ഞു.

മഴക്കാലം പാതി പിന്നിട്ടപ്പോള്‍ത്തന്നെ സംഭരണികളില്‍ അതിവേഗം വെള്ളം നിറയുകയാണെന്ന വാര്‍ത്ത അവഗണിച്ചതാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്. അസാധാരണമായ സാഹചര്യം ഉണ്ടായിട്ടും ഡാമുകള്‍ തുറന്നില്ല.  ദുരന്ത നിവാരണ സേനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആസന്നമായ സാഹചര്യത്തെപ്പറ്റി പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഴ കുറഞ്ഞാല്‍ ഡാമുകള്‍ നിറയാതെ വരുമെന്ന വിലയിരുത്തലില്‍ ഇത് തള്ളി. വെള്ളം  നഷ്ടമായാല്‍ ഉണ്ടാകുന്ന കോടികളുടെ കണക്ക് നിരത്തി വകുപ്പ് ഇതിനെ എതിരിട്ടു. എന്നാല്‍ പ്രതീക്ഷ തെറ്റിച്ചെത്തിയ അതിശക്തമായ മഴ ഇതെല്ലാം തകിടം മറിച്ചു.  

മൂന്ന് ആഴ്ചയിലധികമായി വിവിധ മാധ്യമങ്ങള്‍ വൈദ്യുതി വകുപ്പിന്റെ അടക്കമുള്ള സംഭരണികള്‍ പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. മഴക്കാലത്ത് ഉയരാവുന്നതിന്റെ പരമാവധി അളവ് വെള്ളം ഡാമുകളില്‍ എത്തിയതായുള്ള വാര്‍ത്ത ജൂലൈ രണ്ടാംവാരം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ ഒരു ദിവസം നാല് അടി വരെ വെള്ളം ഉയര്‍ന്നിരുന്നു. ഈ നൂറ്റാണ്ടില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഇടുക്കി നിറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം തുലാവര്‍ഷത്തിലും മഴക്കാലത്തിന്റെ അവസാന നാളുകളിലുമായിരുന്നു.  

കഴിഞ്ഞ ആഴ്ച പാലക്കാട് മലമ്പുഴ ഡാം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ വെള്ളപ്പൊക്കം അവഗണിച്ചതും വിനയായി. വെള്ളം ഉയര്‍ന്നപ്പോള്‍ കൃത്യമായ തീരുമാനമെടുക്കാന്‍ വൈദ്യുതി, ജലസേചന വകുപ്പുകള്‍ക്ക് ആയില്ല. ഇതിന് മുമ്പ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാവാത്തതും പരിചയക്കുറവുമാണ് സംസ്ഥാനം കണ്ടതില്‍ വച്ചുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലേക്ക് സ്ഥിതിഗതികള്‍ വേഗം എത്തിച്ചത്. 

പമ്പ, കക്കി, ചെറുതോണി, ഇടമലയാര്‍, മാട്ടുപ്പെട്ടി, മലമ്പുഴ, ബാണാസുര സാഗര്‍, പീച്ചി, പൊരിങ്കല്‍ എന്നീ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമാണ് ദുരിതം കൂട്ടിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളെ ഇത് അടുത്ത കാലത്തൊന്നും തിരിച്ച് കയറാനാകാത്ത അത്ര ദുരിതക്കയത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പാല്‍, പച്ചക്കറി, അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും ഡീസല്‍, പെട്രോള്‍ എന്നിവയ്‌ക്കും സംസ്ഥാനത്ത് ഒട്ടാകെ ക്ഷാമം ഉണ്ടാകുന്നതിനും ഇത് കാരണമായി. തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ എത്താത്തതും തിരിച്ചടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.