Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കണ്ണൂരില്‍ മഴയ്‌ക്ക് നേരിയ ശമനം; മലയോരത്ത് ഇപ്പോഴും ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 01:14 am IST
inKerala

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മലയോരത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍, പാനൂരിനടുത്ത് നരിക്കോട്മല എന്നിവിടങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മലയോരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മേഖലയിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലും അപകട സാധ്യതയില്ലാത്ത മറ്റ് പ്രദേശത്തെ വീടുകളിലും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 2000ത്തോളം പേരാണ് കഴിയുന്നത്. ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

കൊട്ടിയൂര്‍ പാലുകാച്ചി മല, ചപ്പമല, മേല്‍മല തുടങ്ങിയ മലകളില്‍ വ്യാപകമായ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലമുകളിലുള്ള നിരവധി വീടുകള്‍ക്കും വിള്ളലുണ്ട്. ഇവിടെ താമസിക്കുന്നവരോട് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രദേശവാസികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. തങ്ങളുടെ വീടും കൃഷിയും പശുക്കളെയും ഉപേക്ഷിച്ച് ഇവിടം വിടാന്‍ തയാറല്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. മഴ ശക്തമായാല്‍ ഉരുള്‍പൊട്ടലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. 

 വാഹനഗതാഗതം താറുമാറായ ഇരിട്ടി-പേരാവൂര്‍-നെടുംപൊയില്‍ ഭാഗങ്ങളില്‍ ഇന്നലെ വാഹനങ്ങള്‍ സാധാരണ പോലെ ഓടിത്തുടങ്ങിയെങ്കിലും ചില ഭാഗങ്ങളില്‍ റോഡുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. കണ്ണൂര്‍ ജില്ലയെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡും പേര്യ ചുരം റോഡും തകര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പാല്‍ച്ചുരം റോഡ് ഗാതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉളിക്കല്‍ പയ്യാവൂര്‍ റൂട്ടില്‍ മുണ്ടാനൂരില്‍ റോഡിന്റെ അടിവശത്ത് മണ്ണൊലിച്ചു പുഴയിലേക്കിടിഞ്ഞതിനാല്‍ വാഹനങ്ങളെ മറ്റ് വഴികളിലൂടെ കടത്തിവിടുകയാണ്.

ഇരിട്ടി കോറമുക്കില്‍ അമ്പതുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പയഞ്ചേരിമുക്ക് റോയല്‍ എഞ്ചിനീയറിങ് ഉടമ കെ.വി. ഡൊമിനിക്കിനെയാണ് കാണാതായത്. കോറമുക്കില്‍ ഇരിട്ടി പുഴക്കരയിലാണ് വീട്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും പുഴയില്‍ തിരച്ചില്‍ നടത്താനാവാത്തവിധം ഒഴുക്കും ജലനിരപ്പും പ്രതിസന്ധിയായി. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മഴക്കെടുതിയിലായവരെ സഹായിക്കാന്‍ കണ്ണൂരില്‍ നിന്ന് 45 ബോട്ടുകള്‍ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. അഴീക്കോട്, നീര്‍ക്കടവ്, മുഴപ്പിലങ്ങാട്, തലായി എന്നിവിടങ്ങളില്‍ നിന്നുള്ള ബോട്ടുകളാണ് ലോറിയില്‍ കൊണ്ടുപോയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.