Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അടല്‍ജി എന്ന അതുല്യ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 01:07 am IST
inEditorial

ലോകം കൗതുകത്തോടെയും ശ്രദ്ധയോടെയും നോക്കിക്കണ്ട ഏതാനും ഇന്ത്യന്‍ നേതാക്കളില്‍ അഗ്രഗണ്യനായിരുന്ന ആ അടല്‍ജി ഇന്ന് നമ്മോടൊപ്പമില്ല. ആദര്‍ശത്തില്‍ ഉറച്ചുനിന്ന് അചഞ്ചലനായി രാജ്യത്തെ നയിച്ച അടല്‍ബിഹാരി വാജ്‌പേയി ശാരീരികമായ അവശതമൂലം കുറച്ചുകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. നന്നേ ചെറുപ്പത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ സജീവമാകുകയും പത്രപ്രവര്‍ത്തനവും തുടര്‍ന്ന് തുടങ്ങിയ രാഷ്‌ട്രീയ ജീവിതവും അവിശ്രമമായിരുന്നല്ലൊ. ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സെക്രട്ടറിയായശേഷം അടല്‍ജിയുടെ ജീവിതം തിരക്കിട്ടതായിരുന്നു. രണ്ടാം ലോകസഭയില്‍ അംഗമായി ആരംഭിച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം 2009 വരെ തുടര്‍ന്നു. പിന്നീടദ്ദേഹം ഈ രംഗത്തുനിന്ന് സ്വയം പിന്‍മാറുകയായിരുന്നു. രാഷ്‌ട്രീയം അധികാരത്തിനുവേണ്ടിയും അധികാരം അഴിമതിക്കുവേണ്ടിയും എന്നായിത്തീര്‍ന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തോട് വിരക്തി തോന്നിയത് എന്നുപറയാം. ജനസേവനത്തിനും രാഷ്‌ട്ര സേവനത്തിനുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം. 

മികച്ച പ്രഭാഷകന്‍, രാഷ്‌ട്രതന്ത്രജ്ഞന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയിലെ ജയില്‍വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ക്ഷതമേല്‍പ്പിച്ചെങ്കിലും ജനസേവനത്തില്‍ നിന്ന് വിടചൊല്ലാനല്ല, വീറോടെ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തയ്യാറായത്. ഭാരതീയ ജനസംഘത്തിന്റെ ദേശീയാധ്യക്ഷനായിരിക്കെയായിരുന്നു അടിയന്തരാവസ്ഥ. സകല ജനാധിപത്യാവകാശങ്ങളെയും കുഴിച്ചുമൂടി ഇന്ദിര എന്ന സര്‍വാധികാരി കൊടികുത്തി വാണെങ്കിലും ജനങ്ങളുടെ അടങ്ങാത്ത ജനാധിപത്യവികാരം അവരെ അധികാരഭ്രഷ്ടയാക്കി. തുടര്‍ന്നുവന്ന മൊറാര്‍ജിദേശായി മന്ത്രിസഭയില്‍ അദ്ദേഹം വിദേശകാര്യവകുപ്പ് മന്ത്രിയായത് യാദൃശ്ചികമാണെന്ന് പറയാനാകില്ല. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നിപ്രസംഗം നമ്മുടെ വിദേശനയത്തെക്കുറിച്ചായിരുന്നു. വിദേശനയത്തിനുണ്ടായിരിക്കേണ്ട മേന്മയെക്കുറിച്ചും നമ്മുടെ കുറവുകളെക്കുറിച്ചും യുവാവായ അടല്‍ജി വാചാലനായപ്പോള്‍ വിദേശകാര്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന നെഹ്‌റു മുഴുവന്‍ പ്രസംഗവും കേട്ടു. മറുപടിപ്രസംഗത്തില്‍ അഭിനന്ദനവുമുണ്ടായി. ഐക്യരാഷ്‌ട്രസഭയില്‍ അടല്‍ജിയെയും കൂടെകൊണ്ടുപോയ നെഹ്‌റു ഇത് ഇന്ത്യയുടെ ഭാവിവാഗ്ദാനം എന്നാണ് പരിചയപ്പെടുത്തിയത്. 

നെഹ്‌റു പറഞ്ഞതുതന്നെ സംഭവിച്ചു. കുടുംബമാഹാത്മ്യമൊന്നും അവകാശപ്പെടാനില്ലാത്ത അടല്‍ജി രാഷ്‌ട്രീയത്തില്‍ ഉന്നതസ്ഥാനത്തെത്തി. തുടര്‍ച്ചയായി ആറുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒരു അഴിമതിയാരോപണവും ഉയര്‍ന്നില്ല. 1996 ല്‍ ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല. രാഷ്‌ട്ര നന്മ പ്രതീക്ഷിച്ച് പിന്തുണയ്‌ക്കാന്‍ തയ്യാറാകുമെന്ന് കരുതി. ബിജെപി ഭരിച്ചുകൂടെന്ന നിലപാട് മറ്റ് കക്ഷികള്‍ സ്വീകരിച്ചപ്പോള്‍ 13-ാം ദിവസം പാര്‍ലമെന്റില്‍ നിലപാട്  വിശദീകരിച്ച് രാജി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഉറച്ച വാക്കുകളോടെ പ്രസ്താവിച്ചു. വാക്ക് പാലിച്ചു. ഒപ്പം 23 രാഷ്‌ട്രീയപ്പാര്‍ട്ടികളുമുണ്ടായി. പലതരം താത്പര്യങ്ങളും സ്വഭാവവിശേഷങ്ങളുമുള്ള പാര്‍ട്ടികളെയെല്ലാം ദേശീയജനാധിപത്യസഖ്യം (എന്‍ഡിഎ) എന്ന കുടക്കീഴില്‍ അണിനിരത്തി. 13-ാം മാസം പാര്‍ലമെന്റ് അംഗമായി തുടര്‍ന്ന മുഖ്യമന്ത്രി ലോക്‌സഭയിലെത്തി വോട്ടുചെയ്ത് ആ സര്‍ക്കാരിനെ മറിച്ചിട്ടു. മുഖ്യമന്ത്രിയായപ്പോള്‍ ലോക്‌സഭാംഗത്വം രാജിവയ്‌ക്കാതെ അവിശ്വാസപ്രമേയത്തിന് വോട്ടുചെയ്ത ചതി അന്ന് രാജ്യം കണ്ടു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് 2004 വരെ ഭരിച്ചു. കലര്‍പ്പില്ലാത്ത രാഷ്‌ട്രഭക്തി, ആരോടും വിദ്വേഷമോ പകയോ ഇല്ലാത്ത വ്യക്തിത്വം. അത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല.  

രാജ്യം അടല്‍ജിക്ക് അന്ത്യ പ്രണാമം നല്‍കുമ്പോള്‍ ജന്മഭൂമിയും അതില്‍ പങ്കുചേരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.