റായ്‌പ്പൂര്‍: ഛത്തീസ്ഗഡ് ഗവര്‍ണയിരുന്ന ബല്‍റാംജി ദാസ് ഠണ്ഡന്‍(90) റായ്‌പ്പൂര്‍ അംബേദ്ക്കര്‍ ആശുപത്രിയില്‍ അന്തരിച്ചു. പ്രായാധിക്യവും രോഗങ്ങളുംമൂലം ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ രോഗം മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
1927ല്‍ ജനനം. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി. ജനസംഘ സ്ഥാപകാംഗമാണ്.
69ല്‍ പഞ്ചാബിലെ റിട്ട. ജസ്റ്റിസ് ഗുര്‍ണാം സിങിന്റെ നേതൃത്വത്തിലുള്ള അകാലിദള്‍ ജനസംഘം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. 77 മുതല്‍ 79 വരെയും 97 മുതല്‍ 2002 വരെയും പ്രകാശ് സിങ്ങ് ബാദല്‍ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1951ല്‍ ജനസംഘം സ്ഥാപകാംഗം. 51 മുതല്‍ 57 വരെ ജനസംഘം പഞ്ചാബ് ഘടകം സെക്രട്ടറിയും 95 മുതല്‍ 97 വരെ ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷനുമായിരുന്നു. 60, 62, 67, 69, 77 വര്‍ഷങ്ങളില്‍ അമൃത്‌സറില്‍ നിന്നും 97 ല്‍ രാജപുരയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 75ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം തടവിലാക്കി. 19 മാസം തടവില്‍ കഴിഞ്ഞു. 2014 ജൂലൈ 14നാണ് ഛത്തീസ്ഗഡ് ഗവര്‍ണറായത്.
















