Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:52 am IST
in Sports

ടാന്‍ജിയെര്‍ (മൊറോക്കോ): സ്പാനിഷ് ക്ലബ് ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ കിരീടം ബാഴ്‌സലോണയ്‌ക്ക്. മുഴുവന്‍ സമയനായകനായി ലയണല്‍ മെസ്സി അരങ്ങേറ്റം കുറിച്ച കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയയെ കീഴടക്കിയാണ് സീസണിലെ ആദ്യ കിരീടത്തില്‍ ബാഴ്‌സ മുത്തമിട്ടത്. ആന്ദ്രെ ഇനിയേസ്റ്റ ക്ലബ്ബ് വിട്ടതോടെയാണ് മെസ്സി ടീമിന്റെ നായകനായത്.

ബാഴ്‌സയ്‌ക്കായി ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന നേട്ടവും മെസ്സി ഇന്നലെ സ്വന്തമാക്കി. ബാഴ്‌സയ്‌ക്കൊപ്പം 33 കിരീടമാണ് മെസ്സി നേടിയത്. 32 കിരീടം നേടിയ ഇനിയേസ്റ്റയെയാണ് മെസ്സി മറികടന്നത്. നാല് ചാമ്പ്യന്‍സ് ലീഗ്, ഒന്‍പത് ലാ ലിഗ കിരീടങ്ങള്‍, ആറ് കോപ്പ ഡെല്‍ റേ എന്നിവ ഉള്‍പ്പെടെയാണിത്. ഇത്തവണ പതിവുതെറ്റിച്ച് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലാണ് മത്സരം നടന്നത്. ഇതാദ്യമായാണ് സൂപ്പര്‍കപ്പ് പോരാട്ടം സ്‌പെയിനു പുറത്തു നടക്കുന്നത്. ഇരുപാദ മത്സരങ്ങളാണ് പതിവെങ്കിലും ഇക്കുറി ആ പതിവും തെറ്റിച്ചു. മെസ്സി മൊറോക്കോയില്‍ കളിക്കുന്നത് ആദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്.

സ്പാനിഷ് ലാ ലിഗ ജേതാക്കളും കോപ്പ ഡെല്‍ റെ ജേതാക്കളും തമ്മിലുള്ള വാര്‍ഷിക മത്സരമായ സ്പാനിഷ് സൂപ്പര്‍ കപ്പില്‍, കഴിഞ്ഞ തവണ രണ്ടു കിരീടങ്ങളും ബാഴ്‌സ നേടിയതിനാലാണ് സെവിയയ്‌ക്ക് അവസരം കിട്ടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബാഴ്‌സലോണ വിജയം നേടിയത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ പാബ്ലോ സറാബിയയിലൂടെ സെവിയ ലീഡ് നേടിയെങ്കിലും 42-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയും 79-ാം മിനിറ്റില്‍ ഒൗസ്മാനെ ഡെംബെലെയും ലക്ഷ്യം കണ്ട് ബാഴ്‌സയെ വിജയത്തിലേക്ക് നയിച്ചു.

മെസ്സിയും സുവാരസും ഉള്‍പ്പെട്ട ബാഴ്‌സലോണ താരനിരയ്‌ക്കെതിരെ മികച്ച മുന്നേറ്റമാണ് സെവിയ തുടക്കത്തില്‍ നടത്തിയത്. ഇത്തരത്തില്‍ നടത്തിയ സുന്ദരമായ ഒരു നീക്കത്തിനൊടുവിലാണ് സെവിയ ലീഡ് നേടിയത്. ലൂയിസ് മ്യൂറിയല്‍ പന്തുമായി മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം  പാബ്ലോ സറാബിക്ക് നല്‍കി. പന്ത് കിട്ടിയ സറാബി വച്ചു താമസിപ്പിക്കാതെ ഇടംകാലുകൊണ്ട് പായിച്ച തകര്‍പ്പന്‍ ഷോട്ട് ബാഴ്‌സ ഗോളിയെ മറികടന്ന് വലയില്‍ കയറി. എന്നാല്‍ ലൈന്‍ റഫറി ഇത് ഓഫ് സൈഡ് വിളിച്ചു. പിന്നീട് വിഎആറിന്റെ സഹായത്തോടെയാണ് ഗോള്‍ അനുവദിച്ചത്.

ലീഡ് വഴങ്ങിയ ബാഴ്‌സലോണ പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ മെനഞ്ഞു. എന്നാല്‍ സെവിയ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ അവരുടെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. സെവിയ ഗോളിയുടെ മിന്നുന്നഫോമും ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി. എന്നാല്‍ 42-ാം മിനിറ്റില്‍ ബാഴ്‌സ സമനില ഗോള്‍ കണ്ടെത്തി. മെസ്സിയെടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജെറാര്‍ഡ് പിക്വെ റീബൗണ്ട് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍. 

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും നടത്തിയത്. എന്നാല്‍ ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 79-ാം മിനിറ്റില്‍ ഡെംബെലെ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ക്രോസ്ബാറിന്റെ അടിയില്‍ തട്ടി വലയില്‍ പതിച്ചു. കളിയുടെ അവസാന മിനിറ്റില്‍ സെവിയയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. വിസിം ബെന്‍ യെദ്ദെര്‍ എടുത്ത പെനാല്‍റ്റി ബാഴ്‌സ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.