തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒ രാജഗോപാല്‍ എംഎല്‍എ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. പ്രളയ ദുരന്തം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















