Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ത്യാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 03:00 am IST
inSamskriti

മക്കളേ, 

‘ത്യാഗേനൈകേ അമൃതത്വമാനശുഃ’ എന്ന് മക്കള്‍ കേട്ടിട്ടുണ്ടാകുമല്ലോ. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. ഈ മന്ത്രം ചുണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല. മറിച്ച് ജീവിതത്തില്‍ പകര്‍ത്തേണ്ടതു കൂടിയാണ്. 

നമുക്ക് ഇഷ്ടമില്ലാത്ത വസ്തുക്കളെ ത്യജിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഇഷ്ടമുള്ളതിനെ ത്യജിക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ഒരു കാര്യം ഓര്‍ക്കണം, നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമുക്കു നല്ലതിനായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ഒരു രോഗിക്ക് ഏറെ ഇഷ്ടമുള്ള ആഹാരം  രോഗത്തിന് പഥ്യമാകണമെന്നില്ല. അങ്ങനെയുള്ള ആഹാരം കഴിച്ചാല്‍ അയാളുടെ രോഗം ഗുരുതരമാകും. ഹിതകരമല്ലാത്ത വസ്തുക്കളും ശീലങ്ങളും ത്യജിക്കാന്‍ നമുക്കു സാധിക്കണം. വിവേകം വളര്‍ന്നാല്‍ മാത്രമേ ഇതു സാദ്ധ്യമാകൂ. 

ശരിയായ അറിവുണ്ടായാല്‍ ത്യാഗം സ്വാഭാവികമായി സംഭവിക്കും. സിഗരറ്റ് വലിക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന ആനന്ദത്തിന്റെ ഉറവിടം ഏതാണ്? സിഗരറ്റിന്റെ മണം സഹിക്കാനാകാതെ ചിലര്‍ മൂക്ക് പൊത്താറുണ്ട്. സിഗരറ്റിലാണ് ആനന്ദമെങ്കില്‍ ഇങ്ങനെ വരില്ലല്ലോ. അപ്പോള്‍ ആനന്ദം സിഗരറ്റിലല്ല, അതിനോടുള്ള ഇഷ്ടമാണ് നമുക്ക് ആ സുഖവും സന്തോഷവും തരുന്നത്. ഈ സത്യം മനസ്സിലാക്കിയാല്‍ നമുക്ക് അതിനെ ത്യജിക്കാനുള്ള ശക്തി കിട്ടും. നമ്മള്‍ കുടിക്കാനെടുത്ത ചായയില്‍ പല്ലി വീണതാണെന്നറിഞ്ഞാല്‍ പിന്നെ അത് ഉപേക്ഷിക്കാന്‍ ഒരു മടിയും ഉണ്ടാകില്ല. 

ഒരു വസ്തുവിന്റെ സമീപത്ത് ഇരുന്നുകൊണ്ട് അതിനെ അതിജീവിക്കാന്‍ പ്രയാസമാണ്. മദ്യം കുടിച്ച് ശീലിച്ച ഒരാള്‍ മദ്യക്കുപ്പി അടുത്തുവെച്ച് ”ഞാന്‍ ഇനി മദ്യം കുടിക്കില്ല” എന്നു പ്രതിജ്ഞയെടുത്താലും താനറിയാതെ കൈ കുപ്പിയുടെ അടുത്തേക്കു പോകും, അടുത്ത നിമിഷം മദ്യം കുടിക്കുകയും ചെയ്യും. നമുക്ക് ഇഷ്ടപ്പെട്ട വസ്തു അടുത്തുവെച്ച് അതിനെ അതിജീവിക്കാനാവില്ല. ബാലിയുടെ കഥയും ഇതാണ് വ്യക്തമാക്കുന്നത്. ബാലി കാമത്തിന്റെ പ്രതീകമാണ്. നേര്‍ക്കുനേരെ യുദ്ധം ചെയ്ത് ബാലിയെ തോല്പിക്കാനാവില്ല. അതാണ് രാമന്‍ ബാലിയെ ഒളിയമ്പാല്‍ കൊന്നത്. വിഷയവസ്തുക്കളില്‍ നിന്ന് അകന്നു നിന്നാല്‍ മാത്രമേ അവയെ അതിജീവിക്കാന്‍ സാധിക്കൂ.

ലക്ഷ്യബോധം ഉള്ളവന് ത്യാഗം പ്രയാസമില്ല. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടണമെന്ന ചിന്ത വന്നാല്‍ പിന്നെ കളിയും തമാശയുമെല്ലാം വിട്ട്, ഉറക്കമിളച്ചു പഠിക്കും. അതൊരു ത്യാഗമായി തോന്നുക പോലുമില്ല. ലക്ഷ്യത്തിനോട് ശരിയായ പ്രേമമുണ്ടെങ്കില്‍ അതിനുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടില്‍ പോലും ആനന്ദം അനുഭവിക്കാന്‍ കഴിയും. ഒരു ചുമട്ടുകാരന് ചുമട് ഒരു ഭാരമായി തോന്നാം. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ തന്റെ കഷ്ടപ്പാട് ആഹ്ലാദമായി മാറുന്നു. അതുപോലെ പര്‍വ്വതാരോഹകര്‍ പതിനായിരം അടിയും അതിലധികവും ഉയരമുള്ള മല കയറുന്നത് മറ്റൊന്നും നേടിയെടുക്കാനല്ല, അവര്‍ ആ സാഹസികതയില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടാണ്. ശരിയായ ഭക്ഷണവും ഉറക്കവുമില്ല, പ്രാണവായു പോലും ആവശ്യത്തിനില്ല. അസഹ്യമായ തണുപ്പ്, മരണം മുന്നില്‍ കാണാം. എന്നിരുന്നാലും ലക്ഷ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. 

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരു രാജാവ് ഒരു സന്ന്യാസിയെ കാണുവാനെത്തി. രാജാവ് സന്ന്യാസിയെ നമസ്‌കരിച്ചു. അപ്പോള്‍ സന്ന്യാസി ചോദിച്ചു, ”അങ്ങ് എന്നെ ആദരിക്കുവാനുള്ള കാരണമെന്താണ്?” രാജാവ് പറഞ്ഞു, ”അങ്ങ് ഒരിക്കല്‍ ഒരു രാജാവായിരുന്നല്ലോ. രാജ്യവും, സകല ഐശ്വര്യങ്ങളും ത്യജിച്ച് അങ്ങ് സന്ന്യാസം സ്വീകരിച്ചു. ആ മഹാത്യാഗത്തെയാണ് ഞാന്‍ ആദരിച്ചത്. അപ്പോള്‍ സന്ന്യാസി പറഞ്ഞു. ”അങ്ങ് എന്നെക്കാള്‍ എത്രയോ വലിയ ത്യാഗിയാണ്.” ഇതുകേട്ട് രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു, ”ഞാന്‍  മഹാത്യാഗിയാകുന്നത് എങ്ങനെയാണ്?” സന്ന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ”വലിയൊരു കൊട്ടാരം സ്വന്തമായുള്ള ഒരാളുടെ കാര്യമെടുക്കാം. ആ കൊട്ടാരം വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചപ്പുചവറ് പുറത്ത് വലിച്ചെറിഞ്ഞാല്‍ അതൊരു ത്യാഗമാണെന്ന് പറയാനാകുമോ?” രാജാവ് പറഞ്ഞു, ”ഒരിക്കലുമില്ല.” സന്ന്യാസി തുടര്‍ന്നു, ”എന്നാല്‍ അയാള്‍ ചപ്പുചവറുകള്‍ വളരെ ഭ്രദ്രമായി സൂക്ഷിച്ചു വെയ്‌ക്കുകയും, കൊട്ടാരം ത്യജിക്കുകയും ചെയ്താലോ? രാജാവ് പറഞ്ഞു, ”അയാള്‍ വലിയ ത്യാഗി തന്നെ.” അപ്പോള്‍ സന്ന്യാസി പറഞ്ഞു, ”അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും അങ്ങ് മഹാത്യാഗിയാണ്. കൊട്ടാരത്തിനെക്കാളും, രാജ്യത്തെക്കാളും ശ്രേഷ്ഠമായ ആത്മാനന്ദത്തെ അങ്ങ് ത്യജിച്ചിരിക്കുന്നു. എന്നിട്ട് ചപ്പുചവറിനു തുല്യമായ രാജ്യഭോഗങ്ങളെ അനുഭവിക്കുന്നു.”

രാജാവിനെ സന്ന്യാസി പരിഹസിക്കുകയായിരുന്നില്ല. മറിച്ച് ഭൗതികമായ ഐശ്വര്യങ്ങളെല്ലാം അത്യന്തം നിസ്സാരവും ക്ഷണികവുമാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. 

ഒരു വസ്തുവിന്റെ നിസ്സാരത നമുക്കു ബോദ്ധ്യമായാല്‍ പിന്നെ അതു ത്യജിക്കുക വളരെ എളുപ്പമാണ്. വിവേകബുദ്ധി വേണ്ടും വണ്ണം ഉപയോഗിച്ചാല്‍ ജീവിതത്തിലെ ഏതു സാഹചര്യത്തിലും എന്താണ് ത്യജിക്കേണ്ടതെന്ന് തിരിച്ചറിയുവാന്‍ നമുക്ക് പ്രയാസമുണ്ടാവില്ല. ഇതുതന്നെയാണ് ജീവിത വിജയത്തിലേയ്‌ക്കുള്ള നേരായ മാര്‍ഗം. 

മാതാ അമൃതാനന്ദ മയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

Gulf

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.