ന്യൂദല്‍ഹി: ഇന്ത്യയുടെ ഷൂട്ടിങ്ങ് താരം അഭിനവ് ഭിന്ദ്രയെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) യുടെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. ഐഒസിയുടെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗമാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ കായികതാരമാണ് ഭിന്ദ്ര. നേരത്തെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഈ കമ്മീഷന്‍ അംഗമായിട്ടുണ്ട്.
ഒളിമ്പിക്‌സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടിയ ഏകതാരമാണ് ഭിന്ദ്ര. 2008 ബീജിങ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങിന്റെ 10 മീറ്റര്‍ എയര്‍റൈഫിള്‍ ഇനത്തില്‍ ഭിന്ദ്ര സ്വര്‍ണം നേടിയിരുന്നു.
















