Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഭൂതകാലംതേടിയിറങ്ങുന്ന ഭാവിയുടെ ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 10:01 am IST
inLiterature

മനുഷ്യനെ കൊന്നുകൂട്ടിയ ചോരകൊണ്ട് അവനെ  ശുദ്ധീകരിക്കാന്‍ ശ്രമിച്ച പേപിടിച്ച വിപ്‌ളവങ്ങള്‍ ചരിത്രത്തിനു നല്‍കിയ ശാപോര്‍മകളില്‍ നിന്നും മോചനമില്ലാത്ത ഭൂതകാലങ്ങള്‍ വായനക്കാരെ വേട്ടയാടുന്നതാണ് മാഡെലിന്‍ തെയ്‌ന്റെ നോവല്‍ ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. കനേഡിയന്‍ നോവലിസ്റ്റായ തെയ്‌ന്റെ മറ്റൊരു നോവല്‍ ഡോഗ്‌സ് അറ്റ് ദി പെരിമീറ്റര്‍ പറയുന്നതും ഇത്തരമൊരു വിപ്‌ളവ തുടച്ചു നീക്കലില്‍ ആവിയായിപ്പോയ  മനുഷ്യരുടെ കഥകളാണ്. ആദ്യനോവല്‍ ചൈനയിലെ സാംസ്‌ക്കാരിക വിപ്‌ളവ പശ്ചാത്തലത്തിലുള്ളതാണെങ്കില്‍ രണ്ടാം നോവല്‍ കംമ്പോഡിയായിലെ കമ്മ്യൂണിസ്റ്റ് നരമേധത്തെപ്പറ്റിയാണ്.

രണ്ടുനോവലുകളും ചരിത്രത്തിന്റെ വികൃതികള്‍ തല്ലിയുടച്ച കണ്ണായിക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചു നോക്കുകയാണ്. എന്നാലിത് ചരിത്രനോവല്‍ എന്നുള്ള നൂലാമാലകളില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. സാഹിത്യത്തിന്റെ ആഴവും പരപ്പുമുള്ള കടലായ നോവലിലേക്ക് എത്തിച്ചേരാനുള്ള പുഴയുടെ അദമ്യതയാണ് ഇതില്‍ ചരിത്രം. മാവോയുടെ സാംസ്‌ക്കാരിക വിപ്ലവ കാലവും ടിയാനന്‍ മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലക്കാലവും പശ്ചാത്തലമാക്കി മനുഷ്യന് അവന്റെ സംഗീതവും അവനവനെത്തെന്നേയും എങ്ങനെ നഷ്ടപ്പെടുന്നുവെന്ന്  വിവിധ പ്രായത്തിലുള്ള നിരവധി കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടേയും മറ്റും അവതരിപ്പിക്കുകയാണ് തെയ്ന്‍. അതിനിടയില്‍ കമ്പോസറും വയലിനിസ്റ്റും പിയാനോയിസ്റ്റുമായ മൂന്നു സംഗീതജ്ഞരേയും കാട്ടി എല്ലാറ്റിനും മീതെ  സംഗീതമുണ്ടെന്നും നോവലിസ്റ്റ് ദര്‍ശിക്കുന്നു. ഭാഷയിലും പ്രമേയത്തിലും ആവിഷ്‌ക്കാര സ്വഭാവത്തിലും വായനയെ ഞെട്ടിക്കുന്ന നോവലാണ് ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. 

1989 കാലഘട്ടത്തിലെ ടിയാനന്‍മെന്‍ ചത്വരത്തിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത ഇടത്തില്‍ നിന്നും അമ്മയോടൊപ്പം അഭയാര്‍ഥിയായി രക്ഷപെട്ടോടിയ പതിനൊന്നുകാരിയെയാണ്  നോവലില്‍ ആദ്യം കണ്ടുമുട്ടുന്നത്. ഒറ്റവര്‍ഷം രണ്ടുതവണയാണ് അച്ഛനെ  ഞങ്ങള്‍ക്ക് നഷ്ടമായത്. ആദ്യം വിവാഹത്തിന്റെ അവസാനത്തിലും രണ്ടാമത് അച്ഛന്‍ സ്വന്തം ജീവിതമെടുത്തപ്പോഴും. ഭാഷയുടെ ഊക്കുള്ള ലാളിത്യവും അതിലൂടെ തുളച്ചുകയറുന്ന വലിയ യാഥാര്‍ഥ്യവും ഇങ്ങനെ കാട്ടിക്കൊണ്ടാണ് നോവലിന്റെ ആരംഭം. നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീതം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും നിങ്ങളെന്ന് ചോദ്യമുണ്ടിതില്‍. സ്വാതന്ത്ര്യത്തിന്റെ ്അപാരസാന്നിധ്യത്തെക്കുറിച്ചുള്ള പ്രണയവും ആശങ്കയും ഒരുപോലെ ഈ വാക്കില്‍ ത്രസിക്കുന്നു. 

എഴുപതുകളുടെ മധ്യത്തില്‍ കമ്പോഡിയയിലെ ലക്ഷങ്ങളുടെ കൂട്ടക്കൊലയിലെ രക്ത സമ്പന്നതയ്‌ക്കിടയില്‍ മനുഷ്യന്‍ നേരിടേണ്ടിവന്ന  വിവരണാതീത  അവസ്ഥകളുടെ കൊടിയ അനുഭവങ്ങളാണ് ഡോഗ്‌സ് അറ്റ് ദി പെരിമീറ്ററിന്റെ പ്രമേയം. ചരിത്രം നോവലിലൂടേയും അതിലെ ജീവിതത്തിലൂടേയും വായിക്കാം. സ്വപ്‌നങ്ങളെ മാത്രമല്ല സ്വന്തം ഭൂതകാലത്തേയും അസ്തിത്വത്തേയും പേരു തന്നേയും മറക്കേണ്ടി വരുന്ന ഭീകര കാലത്തിന്റെ നടുക്കമാണ് നേവലില്‍ നിറയുന്നത്. ഭൂതകാലത്തെ മറക്കുക. സ്വയം മറന്ന് സ്റ്റേറ്റിനുവേണ്ടി നിലനില്‍ക്കുക. കുടുംബം ഭൂതകാലത്തിന്റെ രോഗമാണ് എന്നൊക്കെ അവനവനെ ഇല്ലായ്‌മ ചെയ്തുകൊണ്ട് പുതിയ പാഠങ്ങള്‍ ബുദ്ധിജീവികളെ ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അക്ഷര ജ്ഞാനംപോലുമില്ലാത്ത കേവലം ബാലസംഘങ്ങളാണ്. എല്ലാവരേയും എല്ലാറ്റില്‍നിന്നും പലതായി വിഭജിച്ച് കൂട്ടുകൃഷികളിലേക്കും തടവറകളിലേക്കും കൊലക്കളത്തിലേക്കും പറഞ്ഞുവിടുകയായിരുന്നു ഈ ഇത്തിരി പയ്യന്മാര്‍. 

മനുഷ്യജീവിതത്തിലെ അതിസംഭ്രമങ്ങളെ ഭാഷയുടെ ചെത്തികൂര്‍പ്പിച്ചതും ശൈലിയുടെ നവ ലവണവുംകൊണ്ട് പുഷ്ടിപ്പെടുത്തുന്നുണ്ട് തെയ്ന്‍. രണ്ടു നോവലിലും വര്‍ത്തമാനത്തിന്റെ ഊര്‍ജവും ഭാവിയുടെ സ്രോതസും ഭൂതകാലമാണെന്ന് പറഞ്ഞുവെക്കുന്നു . ഭൂതകാലം ഒരിക്കലും മരിക്കില്ലെന്ന് വില്യം ഫോക്‌നര്‍ പറഞ്ഞത്  ഈ എഴുത്തുകാരിയും ആവര്‍ത്തിക്കുന്നു. ചരിത്രം വര്‍ത്തമാനകാലത്തില്‍നിന്നും മാറി നില്‍ക്കുന്ന ഒന്നാമെന്നു ഇവര്‍ പറയുന്നുണ്ട്. എഴുത്തിന്റേയും ചിന്തകളുടേയും പുതിയ സാധ്യതകളുടെ ഭാവിയെയാണ് മാഡെലിന്‍ തെയ്‌ന്റെ രചനകള്‍ ഉന്നംവെക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.