ഇടുക്കി: മലങ്കര അണക്കെട്ടിന്റെ നാലാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി. മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രി വൈകിയും മഴ പെയ്തതിനേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
















