മുംബൈ: കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ പ്രതിരോധം കാത്ത അന്‍വര്‍ അലിയെ ഐഎസ്എല്‍ ടീമായ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഐ ലീഗ് ടീം മിനര്‍വ പഞ്ചാബില്‍ നിന്നുമാണ് ഈ യുവതാരത്തെ മുംബൈ സ്വന്തം ക്യാമ്പിലെത്തിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
സ്പെയിനില്‍ നടക്കുന്ന കോടിഫ് കപ്പില്‍ അര്‍ജന്റീന അണ്ടര്‍-20 ടീമിനെതിരെ നേടിയ അത്ഭുത ഫ്രീക്ക് ഗോളിലൂടെയാണ് അന്‍വര്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞത്. ആറ് തവണ അണ്ടര്‍ 20 ലോകകപ്പ് കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയെ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: