Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

IIM-CAT 2018 നവംബര്‍ 25 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 02:41 am IST
in Education

നിലവാരമുള്ള മാനേജ്‌മെന്റ് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന മുന്‍നിര സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ഐഐഎമ്മുകള്‍ ഇക്കൊല്ലം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാനേജ്‌മെന്റ് പിജി പ്രോഗ്രാമുകളിലേക്കും ഡോക്ടറേറ്റിന് സമാനമായ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകളിലേക്കുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇഅഠ2018) രണ്ട് സെഷനുകളിലായി നവംബര്‍ 25 ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും.

കോഴിക്കോട്, തിരുച്ചിറപ്പള്ളി, ബാംഗ്ലൂര്‍, വിശാഖപട്ടണം, അഹമ്മദാബാദ്, അമൃതസര്‍, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപൂര്‍, ലക്‌നൗ, നാഗ്പൂര്‍, റായ്‌പൂര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പൂര്‍, ഷില്ലോംഗ്, സിര്‍മൗര്‍, ഉദയ്‌പൂര്‍ എന്നിവിടങ്ങളിലായി ആകെ 20 ഐഐഎമ്മുകളാണുള്ളത്. ക്യാറ്റ് 2018 സ്‌കോര്‍, റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മറ്റ് നിരവധി ബിസിനസ് സ്‌കൂളുകളും എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ‘ഐഐഎം ക്യാറ്റ്’ സ്‌കോര്‍ ഉപയോഗിക്കാറുണ്ട്. ‘ക്യാറ്റ് 2018’ സ്‌കോറിന് 2019 ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ട്.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍/തുല്യ സിജിപിഎയില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) യോഗ്യതാ പരീക്ഷക്ക് 45% മാര്‍ക്ക്/തുല്യ സിജിപിഎ മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ഫീസ് 1900 രൂപയാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 950 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്‌ക്കാം.

രജിസ്‌ട്രേഷന്‍: ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 5 മണിവരെ www.iimcat.ac.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ലഭ്യമായ ടെസ്റ്റ് സെന്ററുകളില്‍ സൗകര്യാര്‍ത്ഥം മുന്‍ഗണനാ ക്രമത്തില്‍ നാലെണ്ണം തെരഞ്ഞെടുക്കാം. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ 24 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ടെസ്റ്റ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 147 നഗരങ്ങളിലായി നവംബര്‍ 25 ന് നടക്കും. കേരളത്തില്‍ കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങള്‍ ടെസ്റ്റ് സെന്ററുകളായിരിക്കും. 180 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ വെര്‍ബല്‍ എബിലിറ്റി ആന്റ് റീഡിംഗ് കോംപ്രിഹെന്‍ഷന്‍, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്; ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് സെക്ഷനുകളുണ്ട്. ഓരോ സെക്ഷനും 60 മിനിറ്റ് വീതം ലഭിക്കും. ഓരോ സെക്ഷനും അഭിമുഖീകരിച്ച് വേണം മുന്നോട്ടുപോകേണ്ടത്. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ ചില ചോദ്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഉത്തരം ടൈപ്പ് ചെയ്യേണ്ടിവരും. ടെസ്റ്റ് മാതൃക ഒക്‌ടോബര്‍ 17 മുതല്‍ വെബ്‌സൈറ്റില്‍ ട്യൂട്ടോറിയല്‍സില്‍നിന്നും മനസ്സിലാക്കാം. പരീക്ഷാര്‍ത്ഥികള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണം.

അഡ്മിഷന്‍: ക്യാറ്റ് സ്‌കോര്‍ നേടുന്നവര്‍ക്ക് ഐഐഎമ്മുകളിലേക്കുള്ള അഡ്മിഷന് പ്രത്യേകം രജിസ്‌ട്രേഷന് അവസരം ലഭിക്കും. പ്രവേശന മാനദണ്ഡങ്ങള്‍ ഓരോ ഐഐഎമ്മിനും വ്യത്യസ്തമായിരിക്കും. ക്യാറ്റ് സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവ നടത്തി തെരഞ്ഞെടുക്കും. വര്‍ക്ക് എക്‌സ്പീരിയന്‍സിനും അക്കാഡമിക് മികവിനുമൊക്കെ ചില ഐഐമ്മുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരിഗണന നല്‍കാറുണ്ട്.

മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാമുകളിലേക്ക് (എഫ്പിഎം) പ്രത്യേക പ്രവേശന വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. ക്യാറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഇതിലേക്കുള്ള പ്രവേശനവും.’ഐഐഎം ക്യാറ്റ് 2018’ന്റെ കൂടുതല്‍ വിവരങ്ങള്‍ www.iimcat.ac.in. ല്‍ ലഭിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.