മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് അത്‌ലറ്റി്േക്കാ മാഡ്രിഡില്‍ പുതുതായി ചേര്‍ന്ന ഫ്രഞ്ച്് താരം തോമസ് ലെമര്‍. റഷ്യയില്‍ ലോകകപ്പ് നേടിയ ഫ്രഞ്ച്് ടീമംഗമായ ലെമര്‍ എഎസ് മൊണാക്കോയില്‍ നിന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്.
ചാമ്പ്യന്‍സ് ലഗ് കിരീടം നേടാന്‍ പരമാവധി പരശ്രമിക്കുമെന്ന് ലെമര്‍ പറഞ്ഞു. അത്‌ലറ്റിക്കോയുടെ പുതിയ താരങ്ങളെ പരിചയപ്പെടുത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഡീഗോ സിമിയോണ്‍ പിരശീലപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് 2014, 2016 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ രണ്ട് തവണയും റയല്‍ മാഡ്രിഡിനോട് തോറ്റു.കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയില്‍ ബാഴ്‌സണലോണയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.
















