തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 6ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തലസ്ഥാനത്ത് എത്തുന്നു. ആറ് മാസക്കാലത്തെ ഫെസ്റ്റിവെല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വ്വഹിക്കും.
നിയമസഭാ സമുച്ചയത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന് തുടങ്ങിയവര്‍ സംബന്ധിക്കും.
സാമാജികരുടെ ദേശീയ സമ്മേളനം ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറം കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാം ദാസ് അത്വാലെ ഉദ്ഘാടനം ചെയ്യും.ജനാധിപത്യത്തില്‍ വനിതകള്‍ എന്ന മുഖ്യവിഷയത്തില്‍ സപ്തംബര്‍ രണ്ടാം വാരം വനിതാ സാമാജികരുടെ ദേശീയ സമ്മേളനവും ഒക്ടോബര്‍ രണ്ടാം വാരം നാഷണല്‍ സ്റ്റുഡന്റ്സ് പാര്‍ലമെന്റും നടക്കും.
നാഷണല്‍ മീഡിയാ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി’, കേരള വികസനത്തിന്റെ അനുഭവങ്ങളും, വെല്ലുവിളികളും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ‘കണ്സെന്സസ്സ് ഓണ്‍ കേരള ഡെവലപ്മെന്റ്’ എന്നിവയാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയിലെ മറ്റ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: