മയ്യില്‍: പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ മയ്യില്‍ എസ്ഐ ബാബുമോന്റെ നേതൃത്വത്തില്‍ പിന്തുടര്ന്ന് പിടികൂടി. കണ്ണോത്തുംചാല്‍ വനംവകുപ്പ് ഓഫീസിന് സമീപത്തെ ഖദീജാ മന്‍സിലില്‍ മുഹമ്മദ് ഹിനാസ് (19) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന് സമീപം പോലീസ് വാഹന പരിശോധന നടത്തവെ ഇതുവഴി വന്ന ഹിനാസ് പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്ന്ന് പിടികൂടിയപ്പോഴാണ് മോഷ്ടാവാണെന്ന് വ്യക്തമായത്. കണ്ണൂര്‍ എന്‍എസ് ടാക്കീസിന് സമീപത്തുനിന്ന് ഒരാളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വരികയായിരുന്നു ഹിനാസ്. ടാക്കീസിന് സമീപം ഒരാളെ പരിചയപ്പെടുകയും ഒരു കോള്‍ ചെയ്യാനെന്നപേരില്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ഓടിപ്പോവുകയുമായിരുന്നു.
മൂന്നാഴ്ച മുമ്പ് കണ്ണൂര്‍ ടൗണില്‍ നിന്ന് കാട്ടാമ്പള്ളി ബാലന് കിറണിലെ അരയാക്കണ്ടി ഷെമിയുടെ കഴുത്തില്‍നിന്ന് മൂന്നര പവന് താലിമാല മോഷ്ടിച്ച കേസിലെ പ്രതിയാണ് ഹിനാസ്. മരക്കാര്‍ക്കണ്ടി നസീമ മന്‍സിലില്‍ സലീം (38) ഈ കേസില്‍ കൂട്ടുപ്രതിയാണ്. കുറച്ച് ദിവസം മുമ്പാണ് ഹിനാസ് ജാമ്യത്തിലിറങ്ങിയത്. മറ്റ് മോഷണക്കേസുകളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: