മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ വയോമിത്രം കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഇ.പി.ജയരാജന്‍ എംഎല്‍എ നിര്‍വ്വഹിക്കും. നഗരസഭയിലെ 26 വയോമിത്രം കേന്ദ്രങ്ങളിലും പ്രഭാത ഭക്ഷണം നല്‍കും. ഓരോ വയോജനങ്ങള്‍ക്കും ചായയും ലഘുഭക്ഷണവുമാണ് നല്‍കുക. 26 കേന്ദ്രങ്ങളിലായി 2600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം പ്രഭാത ഭക്ഷണം നല്‍കും.
ഓരോ വയോമിത്രം കേന്ദ്രങ്ങളിലും മാസത്തില്‍ രണ്ടു തവണകളായാണ് ചായയും ലഘുഭക്ഷണവും നല്‍കുക. കുടുംബശ്രീ എഡിഎസ് മുഖേനയാണ് ഭക്ഷണം വിതരണം ചെയ്യുക. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന പദ്ധതിക്കായി നഗരസഭയുടെ പ്ലാന്‍ ഫണ്ടായ 5.61 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ ആദ്യമായാണ് നഗരസഭയില്‍ ഇത്തരത്തില്‍ പദ്ധതി ആരംഭിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് പൊറോറ സഹകരണ ബാങ്ക് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുക.
















