മിയാമി: ബര്‍നാഡോ സില്‍വയുടെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ അവര്‍ രണ്ടിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചു.
ആദ്യ പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോളിന് പിന്നാക്കം പോയ മാഞ്ചസ്റ്റര്‍ സിറ്റി ശക്തമായ തിരിച്ചുവരവിലാണ് വിജയം നേടിയത്. പകരക്കാരനായി ഇറങ്ങിയ സില്‍വ ഒന്നാം പകുതിയുടെ അധികസമയത്തും ഏഴുപതാം മിനിറ്റിലുമാണ് സ്കോര്‍ ചെയ്തത്്. യുവതാരം ലൂക്കാസ് ഒരു ഗോള്‍ നേടി.
പതിനഞ്ചാം മിനിറ്റില്‍ ഷബാനിയും 24-ാം മിനിറ്റില്‍ റോബനുമാണ് ബയേണിനായി ഗോളുകള്‍ നേടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: