കൊച്ചി : പൊതു നിരത്തുകളിലെ ഫ്ലക്സുകള്‍ വിപത്തെന്ന് ഹൈക്കോടതി. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഇവ നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണം. ഇതിനായി എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ ഓഗസ്റ്റ് 16 ന് അകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്ലക്സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വ്യാപാരി നല്കിയ പരാതിയിലാണ് കോടതി നിരീക്ഷണം. തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് ശേഷം ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: