കോട്ടയം: കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ നടപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.
എറണാകുളത്തിനും കായംകുളത്തിനുമിടയിൽ കോട്ടയംവഴി സർവീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16348), രാമേശ്വരത്തുനിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
ഈ ട്രെയിനുകൾക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് ട്രെയിനുകൾക്കും എറണാകുളം ജങ്ഷൻ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു.
















