Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് സൂപ്പര്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:43 am IST
in Sports

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിലെ രണ്ടാം അങ്കത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത് മെല്‍ബണ്‍ സിറ്റി എഫ്‌സിയും സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സിയും.

ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. കളിയുടെ സമസ്ത മേഖലകളിലും ബ്ലാസ്‌റ്റേഴ്‌സിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ്  പ്രൊഫഷണല്‍സായ മെല്‍ബണ്‍ സിറ്റി താരങ്ങള്‍ നടത്തിയത്.

3-5-2 ശൈലിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ മൈനത്തെത്തിയത്. ഡീന്‍ ബൗസാനിസിനെ ഗോളിയായും മൈക്കല്‍ ഹാലരന്‍, ഡാരിയോ വിദോസിച്ച് എന്നിവരെ മുന്നേറ്റനിരയില്‍ ഇറക്കിയുമാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ കളിച്ചത്. പ്രതിരോധത്തില്‍ നഥനിയേല്‍ അറ്റ്കിന്‍സണ്‍, ബാര്‍ട്ട് ഷെന്‍കെവെല്‍ഡ്, സ്‌കോട്ട് ജാമിയെസണും ലൂക്ക് ബ്രാറ്റന്‍, ഒസാമ മാലിക്, റിലി മക്ഗ്രീ, ആന്റണി കാസിറെസ്, ലച്ച്‌ലന്‍ വേല്‍സ് എന്നിവര്‍ മധ്യനിരയിലുമിറങ്ങി. സീനിയേഴ്‌സിനൊപ്പം റിസര്‍വ് താരങ്ങളെയും പരീക്ഷിക്കുന്നതായിരുന്നു ശൈലി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇരട്ട ഗോളുമായി കളംനിറഞ്ഞ മക്ഗ്രീയുടെ പ്രകടനം ഈ മത്സരത്തില്‍ വേറിട്ടുനിന്നു. അവരുടെ മുന്നേറ്റങ്ങളെല്ലാം തുടങ്ങിയത് മക്ഗ്രീയുടെ കാലുകളില്‍ നിന്നായിരുന്നു. വിങ്ങുകളില്‍ക്കൂടിയുള്ള മുന്നേറ്റമാണ് മെല്‍ബണ്‍ സിറ്റിയുടെ കരുത്ത്. ഇന്ന് ജിറോണക്കെതിരെയും ഈ രീതിയിലുള്ള ആക്രമണമായിരിക്കും മെല്‍ബണ്‍ സിറ്റി നടത്തുക. 

ടീമെന്ന നിലയില്‍ താരങ്ങളെ മാറ്റിക്കളിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ വ്യക്തമായ ഗെയിം പ്ലാനും മെല്‍ബണ്‍ കോച്ച് നടപ്പിലാക്കിയിരുന്നു. രണ്ടാംപകുതിയിലാണ് സ്റ്റാര്‍ സ്‌ട്രൈക്കറായ ഉറുഗ്വെ താരം ബ്രൂണോ ഫോര്‍നലോരിയെ ഇറക്കിയത്. ആദ്യ മത്സരത്തില്‍ ജയിച്ചതോടെ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്താണ് മെല്‍ബണ്‍ സിറ്റി എഫ്‌സി.

അതേസമയം, കളിമികവുകൊണ്ട് കഴിഞ്ഞ സീസണില്‍ ഒന്നാം ഡിവിഷനിലേക്ക് പ്രമോഷന്‍ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാകും വൈറ്റ്‌സ് ആന്‍ഡ് റെഡ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജിറോണ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനെ തോളിലേറ്റിയ ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയും പ്രതിരോധനിരതാരം കൊളംബിയന്‍ താരം ജൊഹാന്‍ മൊജിക്കും ഇല്ലെങ്കിലും മികച്ച താരനിരയുമാണ് ജിറോണ എത്തുന്നത്. മുന്‍ ബാഴ്‌സിലോണ താരം മാര്‍ക്ക് മുനിയേസ, മൊറൊക്കോ ലോകകപ്പ് സ്വക്വാഡിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ യാസിന്‍ ബൗനൗ, കൊളംബിയന്‍ താരം ബെര്‍നാര്‍ഡോ സുനിഗ, ഹോണ്ടുറാസ് സ്‌ട്രൈക്കര്‍ ആന്റണി ലൊസാനോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് വായ്‌പാടിസ്ഥാനത്തില്‍ ടീമിലെത്തിയ അലക്‌സ് ഗാര്‍സിയ ഉള്‍പ്പെടെ താരങ്ങളുമായാണ് വൈറ്റ്‌സ് ആന്‍ഡ് റെഡ്‌സ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ വരെ അട്ടിമറിച്ചവരാണ് ജിറോണ.

എന്തായാലും തുല്യശക്തികളുടെ പോരാട്ടത്തിനായിരിക്കും ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. സീനിയര്‍ സ്‌ക്വാഡിലെ താരങ്ങളെ തന്നെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി വിജയം കണ്ടെത്തുക തന്നെയാകും ഇരു ടീമുകളുടെയും ലക്ഷ്യം. കേരള മണ്ണില്‍ രണ്ടു വിദേശ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മികച്ച മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാള്‍ പ്രേമികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.