കശ്മീർ: കശ്മീരിലെ പ്രമുഖ പിഡിപി യുവനേതാവിന്റെ വീട്ടിൽ സൈന്യം തിരച്ചിൽ നടത്തി. പിഡിപിയുടെ യുവജനവിഭാഗത്തിന്റെ അധ്യക്ഷനായ വഹീദ് പരയുടെ പുൽവാമയിലുള്ള വസതിയിലാണ് സൈന്യം തിരച്ചിൽ നടത്തിയത്.
എന്നാൽ തിരച്ചിൽ നടക്കുന്ന സമയം വഹീദ് വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് വിവരമറിഞ്ഞ വഹീദ് പോലീസ് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ ഗ്രാമത്തിൽ അടിക്കിടെ നടത്തുന്ന തിരച്ചിലിന്റെ ഭാഗമായിട്ടാണ് വഹീദിന്റെ വസതിയിൽ തിരച്ചിൽ നടത്തിയെന്നായിരുന്നു പോലീസ് ഭാഷ്യം.
സംശയാസ്പദമായ ഒന്നും തന്നെ വഹീദിന്റെ വസതിയിൽ നിന്നും ലഭിച്ചില്ലെന്ന് സൈന്യം വ്യക്തമാക്കി. മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായിരിക്കെ ജമ്മുകശ്മീരിന്റെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായിരുന്നു വഹീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: