Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രമണീയ വിഗ്രഹനായ രമാപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:55 am IST
inSamskriti

മഹാലക്ഷ്മിയാണു രമ. ഐശ്വര്യദേവതയുടെ പതിയാകയാല്‍ രാമനു രമാപതിയെന്ന് പേര്. പതിശബ്ദത്തിനു രക്ഷിക്കുന്നവനെന്നര്‍ത്ഥം. ഐശ്വര്യസംരക്ഷകനാണ് ശ്രീരാമചന്ദ്രന്‍. അദ്ദേഹം രമണീയ വിഗ്രഹന്‍ അഥവാ സുന്ദരരൂപനുമായിരിക്കുന്നു. ഭൂലോകസൃഷ്ടി ചെയ്‌വാനാഗ്രഹിച്ച ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രന്‍ തന്റെതന്നെ ശക്തിയെ പ്രവര്‍ത്ത്യുന്മുഖമാക്കിയെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ പ്രപഞ്ചലീലയില്‍ തുല്യപങ്കാളിത്തം വഹിക്കുന്ന പ്രസ്തുതശക്തിയാണ് മഹാലക്ഷ്മി. ശിവനെന്നും ശക്തിയെന്നും ശൈവാഗമങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത് രാമനെയും ലക്ഷ്മിയെയുമാണെന്നു തിരിച്ചറിഞ്ഞുകൊള്ളണം. അവരുടെ വിവാഹകഥ ശ്രീമദ്ഭാഗവതത്തിലെ അഷ്ടസ്‌കന്ധത്തില്‍ കാണാം.

ദുര്‍വാസാവിന്റെ ശാപം മൂലം ദേവന്മാര്‍ക്ക് അധഃപതനമുണ്ടായി. അതേവരെ അവര്‍ അനുഭവിച്ചിരുന്ന ഐശ്വര്യാനുഭവങ്ങളെല്ലാം നിമിഷംകൊണ്ട് അന്തര്‍ധാനം ചെയ്തു. അവര്‍ ദുര്‍ബലരും ദുഃഖിതരുമായിത്തീര്‍ന്നു. വസ്തുതകളെല്ലാം അവര്‍ ബ്രഹ്മാവിനോടുണര്‍ത്തി രക്ഷിക്കണമെന്നു പ്രാ

ര്‍ഥിച്ചു. ബ്രഹ്മാവാകട്ടെ ദേവന്മാരെയെല്ലാം കൂട്ടി പാലാഴിയുടെ തീരമണഞ്ഞ് ദേവദേവനെ സ്തുതിച്ചു. അസുരന്മാരോടു സന്ധി ചെയ്തു പാലാഴിമഥനം ചെയ്യാന്‍ അവരെ ഉപദേശിച്ചത് ഭഗവാനായിരുന്നു. മന്ദരപര്‍വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ഒന്നിച്ചു പാ

ലാഴിമഥനം ചെയ്തു. പാലാഴിയില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്നത് കാളകൂടമായിരുന്നു. ഭഗവാന്‍ ശങ്കരന്‍ അതു പാനം ചെയ്തു ലോകത്തെ രക്ഷിച്ചു. പിന്നെ ദിവ്യപദാര്‍ത്ഥങ്ങള്‍ ഒന്നൊന്നായി ആവിര്‍ഭവിച്ചു തുടങ്ങി. അപ്

സരസ്സുകളും ആവിര്‍ഭവിച്ചു കഴിഞ്ഞപ്പോള്‍ പ്രപഞ്ചത്തെ മുഴുവന്‍ സ്വശരീരകാന്തിയാല്‍ പ്രകാശിപ്പിക്കുന്നവളായി മഹാലക്ഷ്മി പാലാഴിയില്‍നിന്നു ഉയര്‍ന്നുവന്നു. ദേവന്മാര്‍ മംഗളവാദ്യം മുഴക്കി ആനന്ദനൃത്തം ചെയ്യവേ മഹാലക്ഷ്മി ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി ശ്രീനാരായണമൂര്‍ത്തിയെ-ശ്രീരാമചന്ദ്രനെ-വരിച്ചു. കൃതയുഗത്തില്‍ നടന്ന ആ വിവാഹത്തിന്റെ ഭൗമതലത്തിലുള്ള ആവര്‍ത്തനമായിരുന്നു ത്രേതായുഗത്തില്‍ മിഥിലാപുരിയില്‍ വച്ചു സംഭവിച്ചത്.

എവിടെ ഈശ്വര ചിന്തയുണ്ടോ അവിടെ ലക്ഷ്മിയുണ്ട്. ഈശ്വര ഭക്തിക്കു തടസ്സമുണ്ടായാല്‍ മഹാലക്ഷ്മിയും അകലെയാകും. ലക്ഷ്മി ഭഗവാന്റെ പത്‌നിയും ഭഗവാന്‍ ലക്ഷ്മിയുടെ പതിയുമാണെന്നതാണ് അതിനു കാരണം. വാക്കും അര്‍ത്ഥവുംപോലെയാണു അവരുടെ ചേര്‍ച്ച. ഭഗത്‌സങ്കല്‍പം ഉള്ളില്‍ പ്രതിഷ്ഠിച്ചു ലോകനന്മയ്‌ക്കായി കര്‍മ്മങ്ങള്‍ ചെയ്തതായിരുന്നു ദേവന്മാരുടെ ഐശ്വര്യ സമൃദ്ധികള്‍ക്കു നിദാനം. വിഷ്ണുവിന്റെ സുദര്‍ശനം എപ്പോഴും അവരെ രക്ഷിച്ചു പോന്നതും അതിനാലായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയുടെ വിളയാട്ടമുണ്ടാകുമ്പോള്‍ അഹങ്കരിച്ചുപോകാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കണം. വിഷ്ണുവിനെ മറന്നുപോകലാണ് അഹന്തയുടെ ഫലം. അതോടെ ലക്ഷ്മിയും നഷ്ടപ്പെടും. അലസത മൂലവും ഇത്തരം അപകടം സംഭവിക്കാം. ദുര്‍വാസാവു നല്‍കിയ ദിവ്യഹാരത്തെ ഇന്ദ്രന്‍ അനാദരിച്ചത് അഹന്തയുടെയും അലസതയുടെയും ഫലമായിട്ടായിരുന്നു. മേഘാവൃതമായാല്‍ സൂര്യബിംബം മറഞ്ഞുപോകുംവിധം സര്‍വൈശ്വര്യങ്ങളും അതോടെ ദേവന്മാര്‍ക്കു നഷ്ടപ്പെട്ടു. തെറ്റുതിരുത്തി ഭഗവാനെ ശരണം പ്രാപിച്ചപ്പോള്‍ മാത്രമാണ് അതു വീണ്ടുകിട്ടിയത്.

ദേവന്മാരും അസുരന്മാരുമെല്ലാം ഭഗവാന്റെ സന്താനങ്ങളാണ്. ശ്രീരാമന് അഥവാ വിഷ്ണുവിന് അവരെല്ലാം തുല്യരത്രെ. അസുരന്മാരുടെ കലഹപ്രിയതയാണ് പലപ്പോഴും വിഷ്ണുവിന്റെ ആയുധങ്ങള്‍ക്കു അവരെ ഭക്ഷണമാക്കിത്തീര്‍ത്തത്. അപ്പോഴും ഭഗവാന് അവരോട് വിരോധമുണ്ടായിട്ടില്ല എന്നു രാമായണത്തില്‍നിന്നു വ്യക്തമാകും. ആയുധങ്ങളിലൂടെയും അവരെ രക്ഷിക്കുകയായിരുന്നു. ഭഗവാന്റെ സന്ദേശം കൂട്ടായ്‌മയുടേതാണ്. സമത്വ സഹകരണങ്ങളുടേതും അഹിംസയുടേതുമാണ്. അമൃതസിദ്ധിക്കായി ഭഗവാന്‍ ഉപദേശിച്ച കര്‍മ്മപദ്ധതിയും അതായിരുന്നു. അസുന്മാരോടുള്ള വിരോധം വെടിഞ്ഞ് അവരുടെ സഹകരണത്തോടെ മനസ്സാകുന്ന പാലാഴി കടയല്‍. അഹിംസാത്മകമായ ആ കൂട്ടായ്‌മയുടെ ഫലമായിരുന്നു നഷ്ടപ്പെട്ട ഐശ്വര്യസമൃദ്ധിയുടെ പുനസ്സിദ്ധി. ഈ ഭൂമുഖത്തു കാണപ്പെടുന്ന മറ്റു മനുഷ്യരുള്‍പ്പെടെ ഇതരജീവജാലങ്ങളെയും ജഡപദാര്‍ത്ഥങ്ങളെയും വേദനിപ്പിച്ചും ധ്വംസിച്ചുംകൊണ്ട് സമ്പന്നനും സാമ്രാജ്യധിപനുമാകാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അതു മഹാഅബദ്ധമാണെന്ന് രമാപതിയെന്ന സംബോധന വ്യക്തമാക്കുന്നു.

ഓരോ നിമിഷവും പുതുമതോന്നിക്കുന്ന സവിശേഷതയ്‌ക്കാണു രമണീയതയെന്നു ആചാര്യന്മാര്‍ വിളിക്കുന്നത്. പുതുമകളുടെ അക്ഷയ ഭണ്ഡാഗാരമാണ് ശ്രീരാമചന്ദ്രന്‍. എത്ര കണ്ടാലും മതിവരാത്ത അലൗകിക സൗഷ്ഠവം തന്മൂലം അദ്ദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതാണു രമണീയ വിഗ്രഹനെന്ന സമസ്തപദത്തിന്റെ സാംഗത്യം. ഭഗവാന്റെ സ്ഥൂല ശരീരമാണ് ഈ ലോകം. ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത പുതുമകളെയാണ് അത് നമുക്ക് കാഴ്ചവയ്‌ക്കുന്നത്. നക്ഷത്രങ്ങള്‍ നിറഞ്ഞ അനന്തമായ ആകാശവും നോക്കിനോക്കി നില്‍ക്കുന്തോറും എങ്ങും അവസാനിക്കാത്ത സമുദ്രവും അനന്തവിഹായസ്സിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ശിഖരസമൂഹങ്ങളോടു കൂടിയ ഹിമവാനും നീലാരണ്യങ്ങളും നിത്യഹരിത ശാദ്വലങ്ങളും എന്തിന് ഒന്നൊന്നായ് കടന്നുവരുന്ന നിമിഷങ്ങള്‍പോലും വിരാഡ് രൂപനായ ശ്രീരാമചന്ദ്രന്റെ രമണീയതയെ അനുഭവപ്പെടുത്തുന്നു.

സ്വന്തം ഹൃദയത്തിനുള്ളിലേക്കു കടന്നുനോക്കാന്‍ കെല്‍പു നേടിയവര്‍ക്കാകട്ടെ രമണീയതയുടെ കനകവിഗ്രഹമാര്‍ന്ന ചതുര്‍ബാഹുവിനെ കാണാം. വാക്കുകള്‍ എത്തിപ്പെടാനാകാത്ത പ്രസ്തുത സൗന്ദര്യത്തിന്റെ നേരിയ ഒരംശം മാത്രമാണ് ഭഗവാന്റെ വിരാഡ് രൂപത്തില്‍ നമുക്കു കാണാനാകുന്നത്. സൗന്ദര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രമണീയ വിഗ്രഹനാകുന്നതില്‍ അദ്ഭുതത്തിനവകാശമില്ല. കണ്ണ്, കാത് തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ ശ്രീരാമനെ കാണാന്‍ ശ്രമിച്ചാല്‍ സീതയിലൂടെ മാത്രമേ രാമനെ കണ്ടെത്താനാവൂ എന്ന് ശ്രീരാമപദം വിശദീകരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്. രാമനെ നോക്കുമ്പോള്‍ സീതയുടെ അഥവാ ലക്ഷ്മീ ഭഗവതിയുടെ സൗന്ദര്യാതിരേകമാണ് നമ്മുടെ കണ്ണുകളിലും മനസ്സിലും നിറയുന്നത്. അതാണ് രാമന്റെ അഥവാ രമാപതിയുടെ രമണീയ വിഗ്രഹത്വം.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.