Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഹന്‍ലാലിനെതിരായ നീക്കത്തിനു പിന്നില്‍ ഡേറ്റ് കിട്ടാത്ത സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:11 am IST
in Kerala

തിരുവനന്തപുരം:  ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മോഹന്‍ലാലിനെതിരെ നീക്കം നടത്തിയതും നിവേദനം നല്‍കാന്‍ ആളെ സംഘടിപ്പിച്ചതും അവാര്‍ഡ് സിനിമയുടെ സംവിധായകന്‍. തന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിലുള്ള വിദ്വേഷം തീര്‍ക്കുകയായിരുന്നു ഇയാള്‍. 

ലാലിനെതിരായ  നിവേദനത്തില്‍ ഒപ്പിട്ടതായി പറയുന്ന പ്രമുഖരായ പലരും തങ്ങള്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തമിഴ് നടന്‍ പ്രകാശ്‌രാജ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ തങ്ങള്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്ന് പ്രസ്താവനയിറക്കി. നിവേദനത്തില്‍ ആദ്യ പേര് പ്രകാശ്‌രാജിന്റെതായിരുന്നു. ഇതോടെ മോഹന്‍ലാലിനെതിരായി നടന്നത് വലിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി.

നടി ആക്രമിക്കപ്പെട്ടതി ല്‍  ലാലിനെതിരായി നടന്ന നീക്കത്തിനു പിന്നിലും അവാര്‍ഡ് സംവിധായകനാണ്. ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ ഒപ്പുശേഖരണം നടത്തിയതും അവാ ര്‍ഡ് സംവിധായകന്റെ നേതൃത്വത്തിലാണ്. 

ചില സിപിഎം നേതാക്കളുടെ മോഹന്‍ ലാലിനെതിരായ ഇദ്ദേഹത്തിന്റെ നീക്കം.അവാര്‍ഡ് സംവിധായകന്‍  തന്റെ സിനിമയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചു. കഥപറഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ലാല്‍ ഉന്നയിച്ചു. ”സംശയങ്ങളൊക്കെ ഞാന്‍ തീര്‍ത്തുകൊള്ളാം, താങ്കള്‍ ഞാന്‍ പറയുന്ന രീതിയില്‍ അഭിനയിച്ചാല്‍ മാത്രം മതി”യെന്നായിരുന്നു സംവിധായകന്റെ മറുപടി. ഇതോടെ ലാല്‍ സിനിമയില്‍ നിന്ന് പിന്‍മാറി. ഈ സംവിധായകന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്നുമുതല്‍ മോഹന്‍ലാലിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു സംവിധായകനും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരും. 

ലാലിനെതിരായ നിവേദനത്തില്‍ ഒപ്പിടാന്‍ ഇദ്ദേഹം നിരവധി നടീനടന്മാരെയും സംവിധായകരെയും എഴുത്തുകാരെയും സമീപിച്ചെങ്കിലും ഭൂരിപക്ഷം പേരും സംവിധായകന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചറിയാവുന്നതിനാല്‍ ഒപ്പിട്ടു നല്‍കിയില്ല. 105 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയെങ്കിലും അതില്‍ സിനിമാ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളവര്‍ ചുരുക്കം. 

ഭീമ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ പ്രകാശ് രാജ് അതെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും വ്യക്തമാക്കി. ”മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. 

ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.” പ്രകാശ് രാജ് പറഞ്ഞു. നിവേദനം നല്‍കിയവര്‍ തന്നെ ചതിക്കുകയായിരുന്നു എന്ന് ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു. മോഹന്‍ലാലിന്റെപേരുപോലും പറയാതെ നല്‍കിയൊരു കുറിപ്പില്‍ ഒപ്പുവെയ്‌ക്കാമോ എന്നു ചോദിച്ച ശേഷമാണു മോഹന്‍ലാലിന്റെ പേരു കൂട്ടിച്ചേര്‍ത്തതും അതു പ്രസ്താവനയാക്കിയതെന്നും സന്തോഷ് പറഞ്ഞു. 

നീക്കത്തിനു പിന്നില്‍ ഗൂഢാലോചന: സിനിമാ സംഘടനകള്‍

മോഹന്‍ലാലിനെതിരായ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാ സംഘടനകള്‍. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍(ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. 

നിവേദനത്തിന്റെ ഉദ്ദേശ്യം ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മെച്ചപ്പെട്ടതാക്കുക എന്നതല്ല. പകരം മോഹന്‍ലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയാണവരുടെ ലക്ഷ്യം.  സംഘടനകളുടെ നിവേദനത്തില്‍ പറയുന്നു.

മോഹന്‍ലാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. കഴിഞ്ഞ നാലു ദശാംബ്ദങ്ങളിലേറെയായി, മലയാള സിനിമാവ്യവസായത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകമാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്തി, തമസ്‌കരിക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം ഒരേ മനസ്സോടെ മുന്നിട്ടിറങ്ങും. 

ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണന്‍, എം.സി.ബോബി, സിയാദ് കോക്കര്‍, എം.രഞ്ജിത്ത്, വി.സി.ജോര്‍ജ് എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.