Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലാ ലിഗ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ജയത്തോടെ തുടങ്ങാൻ ബ്ലാസ്റ്റേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 03:37 am IST
in Sports

കൊച്ചി: ഇന്ത്യയില്‍ അരങ്ങേറുന്ന ആദ്യ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍  രാത്രി 7നാണ് പോരാട്ടം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും മത്സരം തത്സമയം കാണാം. 

സ്പാനിഷ് ലീഗിലെ  ജിറോണ എഫ്‌സിയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന മൂന്നാമത്തെ ടീം. കഴിഞ്ഞ സീസണില്‍ ലാ ലിഗയില്‍ പത്താം സ്ഥാനത്തെത്തിയ ടീമാണ് ജിറോണ. ദല്‍ഹി ഡൈനാമോസിന് ശേഷം യൂറോപ്പിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐഎസ്എല്‍ ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. 2016ല്‍  പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ദല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു.

വരുന്ന ഐഎസ്എല്‍ സീസണ് മുന്നോടിയായുള്ള തയാറെടുപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിനെ കാണുന്നത്. ഹൈദരാബാദിലെ ക്യാമ്പിനു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്. 11 മലയാളി താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഇത്തവണയുള്ളത്.  മുന്‍നിരയില്‍ സി.കെ. വിനീത്, അഫ്ദാല്‍,  എം.എസ്. ജിതിന്‍  മധ്യനിരയില്‍ എം.പി. സക്കീര്‍, സഹല്‍ അബ്ദുല്‍ സമദ്, കെ. പ്രശാന്ത്, ഋഷിദത്ത് ശശികുമാര്‍, ഡിഫന്‍ഡര്‍മാരായ അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍, ഗോള്‍ കീപ്പര്‍ സുജിത് ശശികുമാര്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. കഴിഞ്ഞ വര്‍ഷം ടീം നായകനായ സന്ദേശ് ജിങ്കാന്‍ ഇത്തവണയും ടീമിലുണ്ട്.  അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ വല കാത്ത ധീരജ് സിങും ഉണ്ട്. പ്രീസീസണ്‍ മത്സരമായതിനാല്‍ മിക്ക താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയേക്കും. അതേസമയം സി.കെ. വിനീത് രണ്ടു മത്സരത്തിലും കൡക്കാനിറങ്ങില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ഇയാന്‍ ഹ്യൂം, ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, റെച്ചൂബ്ക എന്നിവര്‍   ടീമിലില്ല. വിദേശതാരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയതു ഡിഫന്‍ഡര്‍ നെമാന്യ ലാസിച് പെസിച്ച്, മധ്യനിരക്കാരായ കറേജ് പെക്കുസന്‍, കെസിറോണ്‍ കിസിത്തോ എന്നിവരെ മാത്രം. 

പ്രതിരോധത്തില്‍ പുതിയ താരം ഫ്രഞ്ചുകാരന്‍ സിറില്‍ കാലിയും ജിങ്കാനും അനസും ലാല്‍റുവാത്താരയുമായിരിക്കും ഇറങ്ങുക. മധ്യനിരയില്‍ പെക്കൂസണ്‍, കിസിത്തോ, നേഗി, ഹാലിചരണ്‍ നര്‍സാരി എന്നിവരും സ്‌ട്രൈക്കര്‍മാരായി പുതിയ താരങ്ങളായ സെര്‍ബിയയുടെ സ്ലാവിസ സ്‌റ്റൊയാനോവിച്, സ്ലൊവേനിയയുെട പൊപ്ലാട്‌നിക് എന്നിവരായിരിക്കും വിനീതിന്റെ അഭാവത്തില്‍ ഗോളടിക്കാനിറങ്ങുക.

കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റി  കേരളത്തിലെ പ്രീ സീസണ്‍ വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. ടൂര്‍ണമെന്റിനായി വ്യാഴാഴ്‌ച്ച കൊച്ചിയിലെത്തിയ ടീം നാലു ദിവസമായി നഗരത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കളിച്ച 19കാരന്‍ ഡാനിയല്‍ അര്‍സാനിയുടെ അഭാവമുണ്ടെങ്കിലും  താരത്തിളക്കത്തിന് കുറവില്ല. ഗോളി യൂജിന്‍ ഗാലെകോവിച്, നഥാനിയല്‍ എറ്റ്കിന്‍സണ്‍, ല്യൂക്ക് ബ്രാറ്റണ്‍, വിഡോസിച്, ഒഹലാരോന്‍, ബ്രൂണോ തുടങ്ങി ഒരു പിടി പ്രമുഖ താരങ്ങളുമായാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി എത്തിയിട്ടുള്ളത്.

വിനോദ് ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.