Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നു ഖേദിച്ചവര്‍ക്ക്, ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 04:29 am IST
in Kerala

തിരുവനന്തപുരം: ഹൈന്ദവ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മീശ നോവല്‍ പിന്‍വലിച്ചതിനെതിരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാരും സാംസ്‌ക്കാരികക്കാരും ഉറഞ്ഞു തുള്ളുമ്പോള്‍ മറക്കരുത്. കവി പവിത്രന്‍ തീക്കുനിയേയും ചിത്രകാരന്‍ ടോം വര്‍ക്കിയെയും അരമനകളില്‍ വിലപിക്കുന്ന കന്യാസ്ത്രീകളെയും.  കോടിയേരി ബാലകൃഷ്ണനും എം. എ . ബേബിയും മന്ത്രി കവി ജി. സുധാകരനും രമേശ് ചെന്നിത്തലയുമൊക്കെ അറിയണം ആവിഷ്‌കാര സ്വാതന്ത്ര്യം ഏകപക്ഷീയമല്ലെന്ന്. ക്ഷേത്രങ്ങളില്‍ ഹൈന്ദവ സ്ത്രീകള്‍ പോകുന്നത് സംഭോഗത്തിനാണെന്ന നോവലിലെ പരാമര്‍ശമാണ് വന്‍പ്രതിഷേധത്തിന് ഇടയാക്കിയത്. 

ഒരു മതവിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രസാധകര്‍ മാപ്പ് പറഞ്ഞ് തടിയൂരിയ സംഭവവും കേരളത്തിലാണ്.  ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രമായിരുന്നു ഖേദപ്രകടനത്തിന് കാരണം. ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച് നല്‍കിയ ചിത്രത്തില്‍ കന്യാസ്ത്രീയെ അര്‍ദ്ധനഗ്നയായി ചിത്രീകരിച്ചിരുന്നു.  കുരിശുമായി സഭാവിശ്വാസികള്‍ തെരുവിലറങ്ങി.  തുടര്‍ന്ന് ആ ലക്കം മുഴുവന്‍ പ്രസാധകര്‍ പിന്‍വലിച്ചു.  പുസ്തകം പിന്‍വലിച്ചതിനെതിരെ ചെന്നിത്തലമാരും ബേബിമാരും  രംഗത്ത് വന്നില്ല. ടോം വട്ടക്കുഴിയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും വേദനയായില്ല.  പ്രതിഷേധിച്ചവരെ കുരിശ് തീവ്രവാദികള്‍ എന്ന് മുദ്രകുത്തിയതുമില്ല. 

‘പര്‍ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്’ എന്നു തുടങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ അഞ്ചുവരി ഫേസ്ബുക്ക് കവിതയുടെ ആയുസ് മണിക്കൂറുകള്‍ മാത്രം.  രാത്രി പോസ്റ്റ് ചെയ്ത കവിത നേരം പുലരും മുമ്പ് പിന്‍വലിക്കേണ്ടി വന്നു. പ്രവാചക നിന്ദ നടത്തി എന്ന കുറ്റത്തിന്  പ്രൊഫസറുടെ കൈ വെട്ടിയതു പോലെ കവിയുടെ കൈ വെട്ടുമെന്ന്‌വരെ ഭീഷണി ഉയര്‍ന്നു. കവിയെ സഹായിക്കാന്‍ മന്ത്രി കവിപോലും അന്ന് രംഗത്ത് വന്നില്ല. കവിത പിന്‍വലിക്കരുതെന്ന് പറഞ്ഞവരാരും ഭീഷണി ഉയര്‍ന്നപ്പോള്‍ പ്രതിരോധിച്ചില്ലെന്ന് കവി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

മീശ നോവല്‍ പ്രസിദ്ധീകരിച്ചവര്‍ തങ്ങളുടെ  മാതൃസ്ഥാപനത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചും മറക്കരുത്. മാതൃഭൂമിയുടെ നഗരം പ്രത്യേക പതിപ്പില്‍ ആപ്‌സ് ടോക്ക് പംക്തിയില്‍  പ്രവാചകന്‍ മുഹമ്മദ് നബിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത് ഓഫീസ് അടിച്ചു തകര്‍ക്കലിലാണ് കലാശിച്ചത്. മലബാര്‍ മേഖലയില്‍ അമ്പതിനായിരം കോപ്പികള്‍ കുറഞ്ഞതോടെ  പത്രാധിപര്‍ നിരുപാധികം മാപ്പു പറഞ്ഞ് തടിയൂരി. ഹിന്ദു സ്ത്രീകളെ അധിക്ഷേപിച്ചപ്പോള്‍ ഖേദപ്രകടനമില്ല. ആവിഷ്‌ക്കാരപ്രശ്‌നമമായി അതു മാറ്റി. പ്രതിഷേധിക്കുന്നവര്‍ ഹിന്ദു തീവ്രവാദികളായി. 

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ വിലാപങ്ങളെക്കുറിച്ചും  ‘മീശ’യ്‌ക്കായി വാതോരാതെ വാദിക്കുന്നവര്‍ അറിഞ്ഞ ലക്ഷണമില്ല. കുമ്പസര രഹസ്യം ചോര്‍ത്തി വീട്ടമ്മയെ നാലു വൈദികര്‍ പീഡിപ്പിച്ചു. തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ എഴുതി നല്‍കിയിട്ടും സാംസ്‌ക്കാരിക ബുദ്ധിജീവികളുടെ ഇടയില്‍ ചര്‍ച്ചയായില്ല. ജീവിതകാലം മുഴുവന്‍ സന്ന്യാസ വ്രതം സ്വീകരിച്ച  കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിനെക്കുറിച്ച് ഒരു പത്രക്കുറിപ്പു പോലും ഇറക്കാന്‍ തയാറാകാത്ത നാട്ടിലാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മുതലക്കണ്ണീരൊഴുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.