ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ഒളിമ്പിക് ചാമ്പ്യന്മാരും ലോക രണ്ടാം നമ്പറുമായ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി 1-1. ഇന്ത്യക്കായി നേഹ ഗോലും ഇംഗ്ലണ്ടിനായി ലില്ലി ഓസ്ലെയുമാണ് ഗോള്‍ നേടിയത്.
മത്സരഗതിക്കെതിരെ 26-ാം മിനിറ്റില്‍ ഗോള്‍ നേടി നേഹ ഇന്ത്യയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ഇന്ത്യ 1-0 ന് മുന്നിട്ടു നിന്നു. കളിയവസാനിക്കാന്‍ എട്ട്് മിനിറ്റുള്ളപ്പോഴാണ് ഇംഗ്ലണ്ട് ഗോള്‍ മടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: