Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുത്തിരുന്നപ്പോള്‍ സംതൃപ്തി, അനുകൂലമല്ലെന്ന് പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 01:26 pm IST
in Kerala

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അടുത്തിരുന്നപ്പോള്‍ മുഖമന്ത്രിയുടെ കേരളസംഘത്തിന് ആനന്ദവും സംതൃപ്തിയും, പുറത്തിറങ്ങിയപ്പോള്‍ ‘കേന്ദ്രം കേരളത്തോട് അനുകൂലമല്ലെ’ന്ന് പ്രതികരണം. നാലുതവണ കാണാന്‍ അനുമതി നല്‍കിയില്ലെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞില്ല, കണ്ടപ്പോള്‍ പറഞ്ഞത് കേരളത്തിന്റെ മാത്രം ആവശ്യങ്ങളല്ലതാനും.

പെട്ടെന്ന് വിളിച്ചപ്പോള്‍ വേണ്ട തരത്തില്‍ തയ്യാറാകാഞ്ഞതാണോ? എങ്കില്‍ നാലുതവണ കാണാന്‍ പോയത് കൈയും വീശിയാണോ? അങ്ങനെ വേണം കരുതാന്‍. കാരണം, കേരളം ആറുവിഷയമാണ് മുഖ്യമായും സംസ്ഥാന പ്രതിനിധിസംഘം പ്രധാനമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചത്. അതില്‍ അഞ്ചും പഴയവ. കാലവര്‍ഷക്കെടുതിയുടെ കാര്യത്തില്‍ വേണ്ട സഹായമെല്ലാം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുകൊടുക്കുകയും ചെയ്തു.

റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. കേരളം എക്കാലത്തും, യുഎഫ് സര്‍ക്കാരിന്റെ കാലത്തൊഴികെ, കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആക്ഷേപമാണിത്. റേഷന്‍ കാര്‍ഡുകളിലെ കൃത്രിമങ്ങള്‍ കേരളത്തിലുള്‍പ്പെടെ നടക്കുന്നത് കണ്ടുപിടിച്ച കേന്ദ്ര സര്‍ക്കാര്‍ ആളോഹരിക്കണക്കിലുംകൂടുതല്‍ റേഷന്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. വിഹിതം കുറഞ്ഞതുകൊണ്ട് റേഷന്‍ കിട്ടായ്‌മ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എങ്കിലും വിഹിതം കുട്ടണമെന്നതായിരുന്നു പിണറായിയുടെയും സംഘത്തിന്റെയും ആവശ്യം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്തെമ്പാടും ഒരേ നിയമമാണെന്ന് അറിയാതെ ആയിരുന്നില്ല ഈ ആവശ്യം. സംസ്ഥാനത്ത് ആരുഭരിച്ചാലും എന്നും കേന്ദ്രത്തിനു മുന്നില്‍ ഉയര്‍ത്തുകയും അതിന്റെ പേരില്‍ രാഷ്‌ട്രീയ കുപ്രചാരണം നടത്തുകയും ചെയ്യുന്ന വിഷയമാണിത്. അത് ഈ കൂടിക്കാഴ്ചയിലും തുടര്‍ന്നു.

പാലക്കാട് കോച്ച് ഫാക്ടറിക്കാര്യമാണ് മറ്റൊന്ന്. കോച്ച് ഫാക്ടറി ഇല്ലെന്ന് പ്രചരിപ്പിച്ചത് പാലക്കാട് എംപി: എം.ബി. രാജേഷാണ്. പിന്നീട് അങ്ങനെയല്ലെന്ന് പറഞ്ഞതും എംപിതന്നെ. വകുപ്പുമന്ത്രി കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നിട്ടും ഈ വിഷയവുമായി പ്രധാനമന്ത്രിക്കു മുന്നില്‍ച്ചെന്നു. എന്തിനെന്നു ചോദിച്ചാല്‍ മറുപടി പത്രവാര്‍ത്തകള്‍ വായിച്ചുണ്ടായ സംശയം പ്രധാനമന്ത്രിയോടു നേരിട്ടു ചോദിക്കാനെന്ന് പറയേണ്ടിവരും

ശബരി റെയില്‍ പാതയാണ് മറ്റൊരു വിഷയം. പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കാര്യത്തില്‍ രാജ്യമെമ്പാടുമുള്ള വ്യവസ്ഥ പ്രകാരമേ പാത നിര്‍മാണം സാധിക്കൂ എന്ന് കേന്ദ്രം അറിയിച്ചതാണ്.  പകുതിച്ചെലവ് സംസ്ഥാനം വഹിക്കണം, പക്ഷേ സംസ്ഥാനം തയാറാല്ല. ഈ വിഷയം പിന്നെയും പ്രധാനമന്ത്രിയോട് ഉന്നയിച്ചു. റെയില്‍വേയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

എച്ച്എന്‍എല്‍ കമ്പനി പൊതമേഖലയില്‍ നിര്‍ത്തണമെന്ന ആവശ്യം മുമ്പേ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതാണ്. നഷ്ടത്തിലോടുകയും താങ്ങാനാവാത്ത ബാധ്യതയാകുകയും ചെയ്യുന്നവയുടെ ഓഹരി വില്‍ക്കുക എന്നത് പതിറ്റാണ്ടായി നയമാണ്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഏറ്റെടുക്കാന്‍ അവസരം ഉണ്ടാക്കുമെന്നതും നയമാണ്. കേരളത്തിന് എച്ചഎന്‍എല്‍ കൈമാറണമെന്ന ആവശ്യമാണ് ഇന്നലെ ഉന്നയിച്ചത്. അങ്ങയൊരു ആവശ്യം ആവശ്യമേയില്ലായിരുന്നുവെന്ന് സാരം

കണ്ണൂര്‍ വിമാനത്താവളം തുറക്കാറായപ്പോള്‍, കോഴിക്കോട് വിമാനത്താവളത്തിന്റെ സമ്പൂര്‍ണ ഉപയോഗമാണ് അടിയന്തര ആവശ്യമായി പ്രതിനിധിസംഘം ഉന്നയിച്ചത്. വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന ആവശ്യം ആ മന്ത്രാലയവുമായി ചര്‍ച്ചചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്,  പശ്ചിമഘട്ട സംരക്ഷണം, നടപ്പാക്കുന്ന കാര്യത്തിലായിരുന്നു മറ്റൊരു വിഷയം. ഇക്കാര്യം പല സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്, ആ പൊതുവിഷയമായി കേരള കാര്യവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കാലവര്‍ഷക്കെടുതിക്കാര്യം മുഖ്യമന്ത്രി അങ്ങോട്ടു പറയുംമുമ്പേ പ്രധാനമന്ത്രി പറഞ്ഞു, അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടുന്നുവെന്ന്. ആവശ്യമായ എല്ലാ സഹായങ്ങളും കേരളത്തിനു നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പും കൊടുത്തു.

അതായത്, കാലവര്‍ഷം മാത്രമാണ് പെട്ടെന്നുണ്ടായ പ്രശ്നം. ഉന്നയിച്ച മറ്റെല്ലാ വിഷയവും പഴയതും, പരിഹാരം കേരളത്തിനു മാത്രമായി പ്രധാനമന്ത്രി കൈക്കൊള്ളേണ്ടതുമല്ല. അതത് വകുപ്പുകള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വിഷയങ്ങളും. അപ്പോള്‍ നാലുവട്ടം പ്രധാനമന്ത്രിയെക്കാണാന്‍ ശ്രമിച്ചതും ഇപ്പോള്‍ കണ്ടപ്പോള്‍ പറഞ്ഞതുമൊക്കെ എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം ഇതുതന്നെ, പുറത്തിറങ്ങിപ്പറഞ്ഞത്-” കേരളത്തോട് കേന്ദ്രം അനുഭവാപൂര്‍മായാല്ല പ്രതികരിച്ചത്,” എന്നൊരു പ്രസ്താവനയ്‌ക്ക് വഴിയുണ്ടാക്കുകയായിരുന്നു. അത് സാധിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.