മലപ്പുറം:ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിന്‍ ആണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 31 ന് വീടിന്റെ ടെറസില്‍ കയറി തോട്ട കൊണ്ട് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍ വഴുതി ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
പിന്നീട് അഗ്നിരക്ഷാ സേന എത്തിയാണ് ഗേറ്റിന്റെ കമ്പികള്‍ മുറിച്ചു മാറ്റിയത്.കൗമാരക്കാരന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു കയറിയത്.ശനിയാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
















