തിരുവനന്തപുരം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.ആറ്റുകാലിന് സമീപം ചിറമുക്കിലെ വാടക വീട്ടിലാണ് വര്‍ക്കല വടശേരിക്കോണം സ്വദേശിനി ആരതി(27) ജീവനൊടുക്കിയത്.
യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരതിയുടെ കഴുത്തിലും കൈയിലും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
യുവതിക്ക് ഇതിന് മുമ്പും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റിരുന്നെന്നും അഞ്ച് മാസം മുമ്പ് പരാതി ലഭിച്ചിട്ടുണ്ടെന്നും വാര്‍ഡ് അംഗം പറഞ്ഞു. മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ അമ്മയ്‌ക്ക് അയച്ചുകൊടുത്തിരുന്നു. ആരതിയും ഭര്‍ത്താവും ഇവിടെ താമസത്തിനായി വരുന്നത് ഏഴ് മാസം മുമ്പാണ്. ഒന്നരവര്‍ഷം മുമ്പ് വിവാഹിത ആയ ആരതിയുടെ 50 പവനോളം വരുന്ന സ്വര്‍ണം ഭരതന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് അതുല്‍ പണയം വച്ചിരുന്നു.
കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോള്‍ ഉപദ്രവം തുടങ്ങിയതായി ആരതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
















