Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 04:10 am IST
in Sports

മോസ്‌കോ: ക്രൊയേഷ്യന്‍ വസന്തത്തെ ചുട്ടെരിച്ച് മോസ്‌ക്കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച് പടയോട്ടം. മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ്‌ഗോളും ഗ്രിസ്മാന്റെ പെനാല്‍റ്റിയും എംബാപ്പെയുടെയും പോഗ്ബയുടെയും ഗോളും കണ്ട അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രോട്ടുകളെ തകര്‍ത്ത് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പില്‍ മുത്തമിട്ടു. ക്രൊയേഷ്യക്കായി ഇവാന്‍ പെരിസിച്ചും മരിയോ മാന്‍സുകിച്ചുമാണ് ലക്ഷ്യം കണ്ടത്.

1998ല്‍ സ്വന്തം മണ്ണിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ലോക കിരീടം. അന്ന് നായകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് കോച്ചായും ലോകകപ്പ് കിരീടം സ്വന്തമാക്കി. 

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് ക്രൊയേഷ്യയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ഫ്രഞ്ച് ബോക്‌സിലേക്ക് ഇരച്ചുകയറിയ മോഡ്രിച്ചും പെരിസിച്ചും റാക്കിട്ടിച്ചും മാന്‍സുകിച്ചും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 18-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് മരിയോ മാന്‍സുകിച്ച് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. ഗ്രിസ്മാനെ ബോക്‌സിന് പുറത്ത് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ഗ്രിസ്മാന്‍ എടുത്ത കിക്ക് ബോക്‌സിനുള്ളില്‍ വച്ച് ഉയര്‍ന്നുചാടി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മരിയോ മാന്‍സുകിച്ചിഴന്റെ തലയില്‍ തട്ടി സ്വന്തം വലയിലേക്ക് പറന്നപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോളി സുബാസിച്ചിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പത്ത് മിനിറ്റിനുശേഷം ക്രൊയേഷ്യ സമനില പിടിച്ചു. ക്രൊയേഷ്യക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. ലൂക്കാ മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് വിദ ഹെഡ്ഡറിലൂടെ ഇവാന്‍ പെരിസിച്ചിന് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ പെരിസിച്ച് കാണ്‍ടെയെ വെട്ടിയൊഴിഞ്ഞ് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് വോളി വലയില്‍ കയറിയപ്പോള്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ ഗോളി ഹ്യൂഗോ ലോറിസ് നിസ്സഹായനായി (1-1). 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ലീഡ് നേടി. അവര്‍ക്ക് ലഭിച്ച കോര്‍ണര്‍കിക്ക് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയത് പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്ത്. വിഎആറിന്റെ സഹായത്തോടെ ഇതിന് പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗ്രിസ്മാന്‍ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു (2-1). തൊട്ടുപിന്നാലെ സമനില ഗോള്‍ നേടാന്‍ ക്രൊയേഷ്യക്ക് ലഭിച്ച അവസരം പാഴായതോടെ ആദ്യപകുതിയല്‍ ഫ്രാന്‍സ് 2-1ന് മുന്നില്‍.

ഇടവേളയ്‌ക്കുശേഷം കളി തുടങ്ങിയ ക്രൊയേഷ്യക്ക് 48-ാം മിനിറ്റില്‍ വീണ്ടും മികച്ച അവസരം ലഭിച്ചു. എന്നാല്‍ റെബിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഹ്യൂഗോ ലോറിസ് ഉയര്‍ന്നുചാടി കുത്തിയകറ്റി. 51-ാം മിനിറ്റില്‍ എംബാപ്പയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചും ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 59-ാം മിനിറ്റില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി. ആറ് മിനിറ്റിനുശേഷം ഫ്രാന്‍സ് നാലാം തവണയും ക്രൊയേഷ്യന്‍ വല കുലുക്കി. ഇത്തവണ എംബാപ്പെയുടെ വകയായിരുന്നു ഗോള്‍. ബോക്‌സിന് മുന്നിലേക്ക് ഹെര്‍ണാണ്ടസ് നല്‍കിയ പാസാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബാപ്പെ വലയിലെത്തിച്ചത്. ഇതോടെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതിയും എംബാപ്പെക്ക് സ്വന്തമായി. നാല് മിനിറ്റിനുശേഷം ക്രൊയേഷ്യ ഒരു ഗോള്‍ കൂടി മടക്കി. ആദ്യം സെല്‍ഫ് ഗോള്‍ വഴങ്ങിയ മരിയോ മാന്‍സുകിച്ചാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. സഹതാരം നല്‍കിയ മൈനസ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് മാന്‍സുകിച്ചിന്റെ ഗോളിന് വഴിവച്ചത്. പിന്നീട് തുടര്‍ച്ചയായി ക്രൊയേഷ്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം കോട്ടകെട്ടി കാത്തതോടെ വിജയവും ലോകകിരീടവും ഫ്രഞ്ച് പോരാളികള്‍ക്കൊപ്പമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.