Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ നിയന്ത്രിക്കൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 02:50 am IST
inSamskriti

മക്കളേ, 

ജീവിതത്തില്‍ ഒന്നാമതായി വേണ്ടത് നമ്മുടെ മനസ്സിനെ വശത്താക്കുകയാണ്. മനസ്സ് നമ്മുടെ കയ്യിലല്ലെങ്കില്‍ ചിന്തകളും, അതിനെത്തുടര്‍ന്നുണ്ടാകുന്ന വാക്കും പ്രവൃത്തിയും നമ്മുടെ നിയന്ത്രണത്തിലാകില്ല. അപ്പോള്‍ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ഒരു കളിപ്പാവയായി മാറും നമ്മള്‍. 

ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച ‘സെയില്‍സ്മാന്‍’ മനസ്സാണ്. അതു വാഗ്ദാനം ചെയ്യുന്നതൊന്നും നമുക്കു തരില്ലെങ്കിലും നാം അതിന്റെ കെണിയില്‍ കുടുങ്ങിപ്പോകും. 

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു ‘സെയില്‍സ്മാന്‍’ അദ്ദേഹത്തിന്റ മേലുദ്യോഗസ്ഥനോട് ചെന്നുപറഞ്ഞു, ”ഈ അടുത്തകാലത്ത്, വിദേശത്തു ജോലിചെയ്യുന്ന ഒരാള്‍ക്ക് ഞാന്‍ എന്റെ വസ്തു വിറ്റു. സ്ഥലം വന്നുകാണാതെയാണ് അയാള്‍ കരാറെഴുതിയത്. അദ്ദേഹം തിരികെ നാട്ടില്‍ വന്നപ്പോഴാണ് സ്ഥലം കാണുന്നത്. വെള്ളക്കെട്ടുനിറഞ്ഞ ഭൂമിയാണ്. ചില ഭാഗങ്ങളില്‍ ആറടിയോളം വെള്ളം കെട്ടിനില്‍ക്കുന്നതു കണ്ടു പണം തിരിച്ചു കിട്ടണമെന്നുപറഞ്ഞ് അയാള്‍ ബഹളം വയ്‌ക്കുകയാണ്. ഞാനെന്തു ചെയ്യണം?” അപ്പോള്‍ ബോസ് പറഞ്ഞു, ”നീ ഒരു സെയില്‍സ്മാനാണെന്ന കാര്യം മറക്കരുത്. ഒരു കാര്യം ചെയ്യൂ. പമ്പിന്റെ ഏജന്‍സി എടുത്തിട്ടു രണ്ടു പമ്പ് അയാള്‍ക്കു വില്‍ക്കാന്‍ നോക്കൂ. അയാള്‍ വെള്ളം അടിച്ചു വറ്റിക്കട്ടെ.”

ഏത് ആശയവും നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ മനസ്സിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച ‘സെയില്‍സ്മാന്‍’ മനസ്സാണ്.

ഇതുപോലെ മനസ്സാകുന്ന സെയില്‍സ്മാന്റെ പ്രലോഭനങ്ങള്‍ക്കു നാം അടിമപ്പെടുന്നു, അപകടത്തില്‍ ചെന്നുചാടുന്നു. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല. വീണ്ടും മനസ്സിന്റെ അടുത്ത പ്രലോഭനത്തിന് നമ്മള്‍ ഇരയാവുന്നു.

ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിയിട്ടു വേണം. ആഗ്രഹങ്ങള്‍ക്കു നമ്മളെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയില്ല എന്ന സത്യം നാം അറിയണം. അതു മനസ്സിലാക്കാതെ നാം ദുരാഗ്രഹങ്ങള്‍ വളര്‍ത്തുന്നു. അപകടത്തില്‍ ചെന്നുപതിക്കുന്നു. മറ്റുള്ളവരെയും അപകടത്തില്‍ പെടുത്തുന്നു.

ആഗ്രഹങ്ങളൊന്നും പാടില്ലെന്ന് അമ്മ പറയുന്നില്ല. എന്നാല്‍ അവയൊന്നും അമിതമാകരുത്. സ്വന്തം സുഖം നോക്കി നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. പല വിധത്തിലുള്ള വികാരവിചാരങ്ങളും ആഗ്രഹങ്ങളും മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, അതിനൊക്കെ ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം അതെടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. വിശപ്പ് നല്ലവണ്ണം ഉണ്ടെങ്കിലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരമാണെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ നാമത് കഴിക്കില്ല. അതു കാണിക്കുന്നത് വേണമെങ്കില്‍ നമുക്ക് അത്തരം വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്. അമിതമായോ അധാര്‍മികമായോ സുഖം തേടിയാല്‍ പിന്നെ ദുഃഖമായിരിക്കും ഫലമെന്ന് നമുക്കറിയാം.

ബസ്സില്‍ യാത്രചെയ്യുമ്പോള്‍ നാം എത്രയോ നല്ല വസ്തുക്കള്‍ കാണുന്നു നല്ല വീട്, നല്ല കെട്ടിടങ്ങള്‍, നല്ല പൂന്തോട്ടങ്ങള്‍. എന്നാല്‍ അവയൊന്നും നമ്മള്‍ സ്വന്തമാക്കാറില്ല. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല. അതുകൊണ്ട് നമുക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതുവരെ പുറത്തുള്ളതെല്ലാം സാക്ഷിഭാവത്തില്‍ കണ്ടുകൊണ്ടിരിക്കും. അതുപോലെ അടുത്തിരിക്കുന്ന സഹയാത്രികനുമായി നമ്മള്‍ സൗഹൃദം സ്ഥാപിച്ചേക്കാം എന്നാല്‍ നാം

ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ഒരു വിഷമവും കൂടാതെ നമ്മള്‍ അയാളില്‍ നിന്നു വേര്‍പിരിയും. ഇതുപോലെ മനസ്സില്‍ക്കൂടി കടന്നുപോകുന്ന ചിന്തകളെയും ജീവിതാനുഭവങ്ങളെയും കാണുവാന്‍ കഴിയണം. എല്ലാത്തിനേയും സ്വീകരിക്കുക പക്ഷേ ഒന്നിനോടും ബന്ധിക്കാതിരിക്കുക. അതാണു വേണ്ടത്. ആഴമുള്ള നദിയുടെ ഒഴുക്കു നോക്കിനില്‍ക്കാം, അതില്‍ രസമുണ്ട്. എന്നാല്‍ അതിലേക്കിറങ്ങിയാല്‍ നമ്മള്‍ തളര്‍ന്നുപോകും. അതിനാല്‍ മനസ്സില്‍ക്കൂടി ചിന്തകള്‍ കടന്നുപോകുമ്പോള്‍, സാക്ഷിയായി നില്‍ക്കുവാന്‍ മക്കള്‍ പരിശീലിക്കണം. അതു നമ്മുടെ മനസ്സിനു ശക്തി പകരും.

ഒരു ജീവിക്കുമില്ലാത്ത വരദാനമാണ് ഈശ്വരന്‍ മനുഷ്യനു നല്‍കിയിരിക്കുന്നത്, വിവേകബുദ്ധി. ഈ വിവേകബുദ്ധി വേണ്ടവണ്ണം ഉപയോഗിക്കാതെ നാം നീങ്ങിയാല്‍, നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. നമ്മുടെ മനസ്സ് പഴയ ഒരു ക്ലോക്കുപോലെയാണെന്നു പറയും. ഇടയ്‌ക്കിടെ ‘കീ’ കൊടുത്താലേ അത് ഓടുകയുള്ളൂ. അതുപോലെ നമ്മുടെ മനസ്സിനും ഇടയ്‌ക്കു സത്സംഗം കൊടുക്കണം. എങ്കിലേ നമ്മില്‍ വിവേകബുദ്ധി ഉണരുകയുള്ളൂ.

വിവേകബുദ്ധിയെ ഉണര്‍ത്തിയെടുക്കുക എന്നതിനായിരിക്കണം നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കാരണം വിവേകപൂര്‍വമായ കര്‍മത്തില്‍ക്കൂടി മാത്രമേ ശാശ്വതമായ ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.