Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എസ്എഫ്‌ഐയിലെ അഭിമന്യുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 03:56 am IST
inVicharam

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തമിഴ്‌നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന പ്രസ്ഥാനത്തിലെ അംഗമായ എച്ച്.ഫറൂഖിനെ മുസ്ലീം തീവ്രവാദികള്‍ വെട്ടിക്കൊന്നത്. കോയമ്പത്തൂരിനടുത്ത് ഉക്കടം നഗരമധ്യത്തില്‍ ബിലാല്‍ എസ്റ്റേറ്റില്‍ ആക്രിക്കട നടത്തുകയായിരുന്ന ഫറൂഖ് എപ്പോഴും മുസ്ലീം തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു. കാരണം ദ്രാവിഡര്‍ വിടുതലൈ കഴകത്തിലൂടെ അദ്ദേഹം മതവിശ്വാസത്തിനെതിരെയും മുസ്ലീം യുവാക്കള്‍ തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് വഴിതെറ്റുന്നതിനെതിരെയും നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്നു. മുസ്ലീം യുവാക്കളെ വിശ്വാസത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നു എന്നായിരുന്നു തീവ്രവാദികള്‍ ഫറൂക്കിനെതിരെ ചുമത്തിയ കുറ്റം. 

ഫറൂക്കിന്റെ കൊലക്കെതിരെ ശബ്ദിക്കാന്‍ പുരോഗമനവാദികളെന്ന് മേനിപറയുന്ന സാഹിത്യകാരന്മാരെയും രാഷ്‌ട്രീയക്കാരെയും കണ്ടതേയില്ല. അവര്‍ക്ക് ഭയമാണ്, മുസ്ലീം തീവ്രവാദികള്‍ക്കെതിരെ ശബ്ദിക്കാന്‍. മനുഷ്യാവകാശ സംഘടനകളുടെയും പുരോഗമനവാദത്തിന്റെയുമെല്ലാം പേരില്‍ തീവ്രവാദികളുടെ കുടക്കീഴില്‍ കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ അണിനിരക്കും. തീവ്രവാദികളില്‍ നിന്ന് അച്ചാരം വാങ്ങുന്നവര്‍ എങ്ങനെ അവര്‍ക്കെതിരെ പ്രതികരിക്കും. 

ചോദ്യപേപ്പറില്‍ മുഹമ്മദെന്ന് പേരെഴുതിയതിനാണ് തൊടുപുഴ ന്യൂമാന്‍സ്‌കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിനെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോള്‍ വീട്ടുകാരുടെ മുന്നിലിട്ട് ആക്രമിച്ചത്. താലിബാന്‍ മോഡലില്‍ അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റിയ അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ടെന്ന മുസ്ലീം തീവ്രവാദികളായിരുന്നു. ജോസഫിനെ അനുകൂലിച്ച് ഒരു സാഹിത്യകാരനും അന്ന് രംഗത്തുവന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രതികരണവും അവാര്‍ഡ് തിരസ്‌കാരവുമായി രംഗത്തെത്തുന്ന സക്കറിയയും സച്ചിദാനന്ദനും സാറാജോസഫുമൊന്നും ജോസഫ്‌സാറിന്റെ പക്ഷം ചേര്‍ന്നില്ല. അവര്‍ക്ക് പോപ്പുലര്‍ഫ്രണ്ടിനെ ഭയമായിരുന്നു. അല്ലെങ്കില്‍ തീവ്രമതവാദികളെ പിണക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. 

ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരിലങ്കേഷിനെ അക്രമികള്‍ വെടിവച്ചുകൊന്നതും കന്നഡസാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിലാണ്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തകനായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കൊലപാതകങ്ങളിലെല്ലാം പഴി കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമായിരുന്നു. രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. ഹിന്ദു തീവ്രവാദികളാണത്രെ ഈ കൊലപാതകങ്ങള്‍ നടത്തിയത്. ഒരു കേസിലും അത്തരത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനായില്ല.

കള്ളപ്രചരണമഴിച്ചുവിട്ട് രാജ്യത്ത് അരാചകത്വം സൃഷ്ടിക്കാനായിരുന്നു നീക്കം. അതിന് കേരളത്തിലും ശ്രമമുണ്ടായി. രാജ്യത്തെ മോദി വിരുദ്ധരായ സാഹിത്യകാരന്മാര്‍ മുന്‍കാലങ്ങളില്‍ അവര്‍ക്കു കിട്ടിയിട്ടുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചാണ് പ്രതിഷേധിച്ചത്. കേരളത്തില്‍ നിന്ന് സച്ചിദാനന്ദനും സാറാജോസഫുമടക്കം ചിലരും ‘അവാര്‍ഡ് തിരിച്ചേല്‍പ്പിക്കല്‍’ പ്രഖ്യാപനത്തിനൊപ്പം ചേര്‍ന്നു. എന്നാല്‍ അവരാരും പുരസ്‌കാരങ്ങള്‍ക്കൊപ്പം ലഭിച്ച പണം തിരികെ നല്‍കിയില്ല. അവരുടെതെല്ലാം ആളെപറ്റിക്കാനുള്ള നാണം കെട്ട പ്രതിഷേധമായിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. പക്ഷേ, ദ്രാവിഡര്‍ വിടുതലൈ കഴകം അംഗം എച്ച്.ഫറൂഖിനെ വധിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരിടത്തും സച്ചിദാനന്ദനെയും സക്കറിയയെയും സാറാജോസഫിനെയും കെ.പി.രാമനുണ്ണിയെയുമൊന്നും കണ്ടതേയില്ല. കാരണം ഫറൂഖിനെ കൊന്നത് മുസ്ലീം തീവ്രവാദികളാണ്. അവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സച്ചിദാനന്ദന്‍മാര്‍ക്കാകില്ല. അതിനെതിരെ ശയനപ്രദക്ഷിണം നടത്താന്‍ രാമനുണ്ണിക്കുമാകില്ല.

മഹാരാജാസ് കോളേജില്‍ മുസ്ലീം തീവ്രവാദികളുടെ കൊലക്കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ട അഭിമന്യുവിനുവേണ്ടി പ്രതികരിക്കാനോ കവിതയെഴുതാനോ കേരളത്തിലെ സാഹിത്യപ്രഭൃതികളാരുമുണ്ടായില്ല. ഫെയ്‌സ്ബുക്കില്‍ വിലപിക്കുകയും കൂലിയെഴുത്തു നടത്തുകയും ചെയ്യുന്ന ദീപാനിശാന്തുമാരും അഭിമന്യുവിനുവേണ്ടി മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചില്ല. ദീപാനിശാന്ത് എന്ന എസ്എഫ്‌ഐക്കാരിയായ അധ്യാപികയ്‌ക്ക് ബിജെപി ജയിച്ച വാര്‍ഡില്‍ താമസിക്കുന്നതിനും അവിടെ നടക്കുന്നതിനുമെല്ലാം ഭയമാണ്. ആരെങ്കിലും അവരെ പൊക്കിക്കൊണ്ടു പോയെങ്കിലോ എന്ന ഭയം. അതിലേറെ ഭയമാണവര്‍ക്ക്, അഭിമന്യുവിനെ കൊന്നവരുടെ സംഘടനയുടെ പേര് പുറത്തുപറയാന്‍, ഫെയ്‌സ്ബുക്കില്‍ കുറിക്കാന്‍! അവരുടെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിലെങ്ങും പോപ്പുലര്‍ ഫ്രണ്ടെന്ന് പറയുന്നതേയില്ല.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സച്ചിദാനന്ദന് ഒരു പുരസ്‌കാരവും തിരികെക്കൊടുക്കാനില്ല. സാറാജോസഫിനുമില്ല. ഒ.വി.വിജയനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന സക്കറിയയ്‌ക്ക് പോപ്പുലര്‍ ഫ്രണ്ടുകാരുടെ വര്‍ഗ്ഗീയതകാണാന്‍ കണ്ണില്ല. നമുക്കിടയില്‍ മുസ്ലീം വര്‍ഗ്ഗീയത പ്രവര്‍ത്തിക്കുന്നത് പല രീതിയിലാണ്. പേരിലാണ്. സ്വഭാവത്തിലാണ്. അവര്‍ പത്രങ്ങളുടെ പേരിലും ചാനലുകളായും വരും. മനുഷ്യാവകാശ സംഘടനകളും കാരുണ്യപ്രവര്‍ത്തനങ്ങളുമായും വരും. പുരസ്‌കാരങ്ങളും വച്ചുനീട്ടും. പ്രതികരണത്തൊഴിലാളികളായ സാഹിത്യകാരന്മാര്‍ക്ക് അതെല്ലാം സ്വീകരിക്കാതിരിക്കാനാകില്ല. അവരുടെ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് എങ്ങനെ ജമാആത്തെ ഇസ്ലാമിയെ എതിര്‍ക്കും? എങ്ങനെ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കും? അഭിമന്യുവിനെയും എച്ച്. ഫറൂക്കിനെയും ജോസഫ്‌സാറിനെയും അവര്‍ കണ്ടില്ലെന്ന് നടിക്കും.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിനെ ഒഴിച്ച്. ആര്‍ട്‌സ് കോളേജിലും അതുതന്നെയാണ് അവസ്ഥ. അവിടെയും ക്യാമ്പസ് ഫ്രണ്ട് ഉണ്ട്. കാരണം, ക്യാമ്പസ് ഫ്രണ്ടും എസ്എഫ്‌ഐയും എല്ലാം അവിടങ്ങളില്‍ ഒന്നുതന്നെയാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ കേന്ദ്രമായ സ്റ്റുഡന്റ്‌സ് സെന്ററിനു മുന്നില്‍ വൈകുന്നേരത്തെ കൂട്ടം എസ്എഫ്‌ഐയുടേത് മാത്രമല്ല, ക്യാമ്പസ് ഫ്രണ്ടിന്റെതും കൂടിയാണ്. അവര്‍ രണ്ടല്ല, ഒന്നു തന്നെയാണ്. കോളേജ് ക്യാമ്പസ്സുകളില്‍ മാത്രമല്ല ഈ സ്ഥിതി. കേരളത്തിലെല്ലായിടത്തും അങ്ങനെ തന്നെയാണ്. ഏറ്റവും കൂടുതല്‍ മലയാളികളായ ഐഎസ് തീവ്രവാദികളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. സിപിഎമ്മിന് ഏറ്റവും ശക്തിയുള്ളതും കണ്ണൂരു തന്നെ. 

മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. സിപിഎമ്മിനെ സഹായിക്കാനായിരുന്നു അത്. അതിങ്ങ്, വെമ്പായം പഞ്ചായത്തില്‍ വരെ സൗഹൃദമായി നീളുന്നു. അവര്‍ രണ്ടല്ല. ഒന്നാണ്. അതിനാല്‍ അഭിമന്യുവിന്റെ കൊലപാതകവും അതിനെക്കുറിച്ചുള്ള അന്വേഷണവും പെട്ടന്നു തന്നെ നിലയ്‌ക്കും. യഥാര്‍ത്ഥ പ്രതികളാരും പിടിക്കപ്പെടുകയില്ല. ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയവരില്‍ പ്രധാനികള്‍ ഇന്നും ഇരുട്ടില്‍ കഴിയുന്നതുപോലെ സിപിഎം ഒരുക്കുന്ന ഇരുട്ടില്‍ അഭിമന്യുവിനെ കൊന്നവരും ഒളിച്ചിരിക്കും. എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്.

എസ്എഫ്‌ഐയില്‍ ധാരാളം അഭിമന്യുമാരുണ്ട്. അവരെല്ലാം സിപിഎമ്മും പോപ്പുലര്‍ ഫ്രെണ്ടും ഒരുക്കിയിരിക്കുന്ന ചക്രവ്യൂഹത്തില്‍ പെട്ടിരിക്കുകയാണ്. ആ കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ അഭിമന്യുമാര്‍ക്ക് ആകില്ല. പകലും രാത്രിയിലും എസ്എഫ്‌ഐയും ക്യാമ്പസ് ഫ്രണ്ടുമായി മാറിമാറിക്കഴിയുന്നവരുടെ കുരുക്കില്‍ പെട്ട് ബലിയാടാകാനാണ് എസ്എഫ്‌ഐയിലെ അഭിമന്യുമാരുടെ വിധി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.