തലശ്ശേരി: വിദ്യാര്‍ത്ഥിനിയെ പരിക്ഷാ വേളയില്‍ പീഡിപ്പിച്ചെന്ന കേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി പന്ന്യന്നൂരിലെ കരിഞ്ഞ പറമ്പത്ത് വിജയകുമാറാണ് (46) അറസ്റ്റിലായത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിജയകുമാര്‍ തലശ്ശേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പെരിങ്ങാടിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. കഴിഞ്ഞ മാസം 14 ന് തലശ്ശേരിയിലെ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സേ പരിക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. പോലീസ് കേസെടുത്തതോടെ ചെന്നൈയിലേക്ക് രക്ഷപ്പെട്ട അധ്യാപകന്‍ പിന്നിട് വടകരയില്‍ തിരിച്ചെത്തി സുഹുത്തുക്കളുടെ വീടുകളില്‍ ഒളിച്ചു കഴിഞ്ഞതായും പോലിസ് പറയുന്നു.
















