ചെറുപുഴ: കാനംവയലില്‍ റവന്യൂവില്‍ കാട്ടാനക്കൂട്ടമി റങ്ങി കൃഷികള്‍ നശിപ്പിച്ചു.കാനംവയല്‍ റവന്യൂവില്‍ താഴെതുരുത്തില്‍ തോമസ്, ജോസ്, സിബി, പൂഴിക്കനട ജോസിന്റെയും കൃഷിയിടത്തിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കര്‍ണ്ണാടക വനത്തില്‍ നിന്ന് കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍ തെങ്ങുകളും കമുകുകളും നശിപ്പിച്ചത്. നിരവധി വാഴകള്‍, റബ്ബര്‍, കുരുമുളക് വള്ളികള്‍ കൈതകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. നിരവധി തെങ്ങുകളുടെ തൊലിയും ഇവ കുത്തിക്കളഞ്ഞു. വന്യമൃഗങ്ങളെ തടയുന്നതിനായി വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച സോളാര്‍ വേലി നശിച്ചതാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണം.
















