Categories: Kerala

പൊന്നാനിയില്‍ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരൂര്‍: മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ 15 ഓളം മത്സ്യബന്ധന ബോട്ടുകളാണ് കടലിലേക്ക് ഒഴുകിപ്പോയത്.

കടല്‍ ക്ഷോഭവും ഭാരതപ്പുഴയില്‍ ഒഴുക്ക് ശക്തമായതുമാണ് ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോകാന്‍ കാരണം. കഴിഞ്ഞ ദിവസം രാത്രിയും, ഇന്ന് പുലര്‍ച്ചെയുമായാണ് സംഭവം.

കടല്‍ ഭിത്തിയിലിടിച്ച് നിരവധി ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കടല്‍ ക്ഷോഭം തുടരുന്നതിനാല്‍ ഒഴുകിപ്പോയ ബോട്ടുകള്‍ വീണ്ടെടുക്കാനായിട്ടില്ല.

Recent Posts