മോസ്‌ക്കോ: ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് വിജയത്തിനായി പരമാവധി പരിശ്രമിച്ചെന്ന് ടീം മാനേജര്‍ ഗാരേത്ത് സൗത്ത്‌ഗേറ്റ്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. മറ്റൊരു ഗോള്‍ കൂടി ആദ്യ പകുതിയില്‍ നേടിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.
നോക്കൗട്ട് ഫുട്‌ബോളില്‍ വമ്പന്‍ ടീമുകള്‍ക്കെതിരെ അവസരങ്ങള്‍ മുതലാക്കിയാലേ വിജയം പിടിക്കാനാകൂ. നമ്മള്‍ അവസരങ്ങളൊക്കെ തുലച്ചു കളഞ്ഞു.
തോല്‍വിയില്‍ കളിക്കാര്‍ നിരാശരാണ്. പക്ഷെ ഈ യുവാക്കളുടെ ടീം ഭാവിയില്‍ ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവരും. രണ്ട് വര്‍ഷത്തിനു ശേഷം നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീം കരുത്തുകാട്ടും.
ഞങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. സമീപകാലങ്ങളില്‍ ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനമാണിത്. 1996 നു ശേഷം ഇതാദ്യമായാണവര്‍ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ് ഗാരേത്ത് സൗത്ത്‌ഗേറ്റ് ലോകകപ്പിനെത്തിയത്.
ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോറ്റത്. നാളെ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും.
















