Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഴിതെറ്റുന്ന ആട്ടിടയന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:50 am IST
inVicharam

ആട്ടിന്‍കൂട്ടത്തെയും കുഞ്ഞാടുകളെയും നേര്‍വഴിക്ക് നടത്തുകയും എല്ലാവിധ പരിസംരക്ഷണം നല്‍കുകയും ചെയ്യേണ്ടത് ആട്ടിടയന്റെ ധര്‍മ്മവും കര്‍മ്മവുമാണ്. ആ ആട്ടിടയന് വഴിതെറ്റിയാല്‍ ആടുകള്‍ക്ക് വഴി അറിയാതെയാകും. സഭാതലത്തില്‍ ഇപ്പോള്‍ നടക്കുന്നത് അതാണ്. ‘എമ്പ്രാന്‍ അല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ അത് നാട്ടുനടപ്പാണ്. 

സഭയുടെ മേല്‍തട്ടിലുള്ളവര്‍ പോലും ആരോപണവിധേയരാകുമ്പോള്‍ താഴെതട്ടിലെ പുരോഹിതരെ ആരാണ് നിയന്ത്രിക്കുന്നത്. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്‌ട്രീയ ഭേദമില്ലാതെ പൊതുസമൂഹം ആദരവോടെ കണ്ടിരുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരും തിരുവസ്ത്ര ധാരികളുമായിരുന്ന ചില വികാരി അച്ഛന്മാരുടെ പ്രവര്‍ത്തനം സഭാവിശ്വാസികളെ മാത്രമല്ല കേരള സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. 

ന്യായീകരണങ്ങള്‍ പറഞ്ഞ് അധികാരസ്ഥാനത്തുള്ളവരെ സംരക്ഷിക്കാനല്ല ഇപ്പോള്‍ സഭ ശ്രദ്ധിക്കേണ്ടത്. ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കുവാനും സഭയുടെ വിശ്വാസം വീണ്ടെടുക്കാനും അത് ഉപകരിക്കും. വിവിധ സഭാകേന്ദ്രങ്ങളിലെ പല വഴിവിട്ട ബന്ധങ്ങള്‍ സ്വകാര്യചര്‍ച്ചകള്‍ക്ക് വിഷയമാകാറുണ്ടെങ്കിലും ആദ്യമായിട്ടാണ് സഭാനേതൃത്വത്തിന് എതിരെ ഒരു തുറന്ന് പറച്ചില്‍ നടക്കുന്നത്.

 ഈ സന്ദര്‍ഭത്തിലെങ്കിലും സഭയ്‌ക്കുള്ളിലെ പുഴുക്കുത്തുകളെ തിരിച്ചറിയാന്‍ സാധിക്കണം. ‘നിങ്ങളുടെ സ്വാതന്ത്ര്യം  ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്ക് കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം’ (1 കൊരി. 8:9) എന്ന് ബൈബിള്‍ വാക്യം മറന്ന് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ എത്തിയ ഭര്‍ത്തൃമതിയായ സ്ത്രീയെ സ്വകാര്യസുഖത്തിന് വേണ്ടി ഉപയോഗിച്ചത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. 

പെട്ടന്നുള്ള ഒരു വികാരത്തില്‍ ചില ഒറ്റപ്പെട്ട ബാലാത്സംഗകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മനുഷ്യത്വരഹിതവും മൃഗീയവുമായ ആ സംഭവങ്ങളെക്കാള്‍ ഭീതിദായകമാണ് ഇത്തരം സംഭവങ്ങള്‍. മാനുഷിക നിലനില്‍പ്പിന്റെ അടിസ്ഥാനതത്വങ്ങളിലെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അദ്ധ്യാപകര്‍ കുട്ടികളെ ചൂഷണം ചെയ്യുക, സ്വന്തം മക്കളെ രക്ഷകര്‍ത്താക്കള്‍ ദുരുപയോഗം ചെയ്യുക, മേലധികാരികള്‍ക്ക് കീഴടങ്ങേണ്ടിവരുന്ന ജീവനക്കാര്‍, തൊഴില്‍ശാലകളിലെ ലൈംഗിക അടിമത്വം ഇവയെല്ലാം അധാര്‍മ്മികതയുടെ മൂര്‍ത്തിമത് ഭാവങ്ങളാണ്. സമൂഹത്തിലെ ഇത്തരം വിപത്തിന് എതിരെ നാം ജാഗരൂകരാകണം. 

അറിഞ്ഞതില്‍ നിന്ന് എത്രയോ വലുതായിരിക്കാം അറിയപ്പെടാതെപ്പോകുന്ന സത്യങ്ങള്‍. സിസ്റ്റര്‍ അഭയാകേസിന്റെ പിന്നിലും ചില ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നെങ്കിലും തെളിയിക്കാന്‍ ആയില്ല. പോട്ടപോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന ധ്യാനകേന്ദ്രങ്ങളെ കുറിച്ചും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. സവര്‍ണ്ണമേധാവിത്വത്തിന്റെ മറക്കുട പിടിച്ച് വിശ്വാസ സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രവണതകളെ അതീവഗൗരവത്തോടെ കാണുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും വേണം.

സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ താക്കീത് നല്‍കേണ്ടത് ആവശ്യമാണ്. ഇതൊരു സഭയുടെ മാത്രം പ്രശ്‌നമായി കാണാന്‍ കഴിയില്ല. സമ്പത്തും അധികാരവും ഉള്ളവര്‍ എന്നും സ്ത്രീത്വത്തെ ചൂഷണത്തിന് വിധേയരാക്കുന്നുണ്ട്. പരാതി പറയുവാന്‍ പോലും കഴിയാതെ സ്വയം നീറി കഴിയുവാന്‍ വിധിക്കുന്നവര്‍ അനേകമാണ്. ആരോപണവിധേയമായ സഭയില്‍ കുടുംബജീവിതത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് അറിവ്. 

എന്നിട്ടും ഇത്തരം ദുരനുഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കുടുംബജീവിതത്തിന് സമ്മതം മൂളാത്ത സഭകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. 

ഇത്തരം സംഭവങ്ങളെ രാഷ്‌ട്രീയ കാഴ്ചപ്പാടോടെ  കാണുന്നത് ശരിയല്ല എന്ന് അറിയാമെങ്കിലും, ചെറിയ കാര്യങ്ങള്‍ക്ക് പോലും ഹൈന്ദവ സമൂഹത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്ന വിപ്ലവപ്രസ്ഥാനവും പ്രസ്ഥാനത്തിന്റെ യുവകൂട്ടായ്‌മയും ഈ സംഭവങ്ങളൊന്നും അറിഞ്ഞതായി നടിക്കുന്നില്ല. എന്ത് ഹീനകൃത്യങ്ങള്‍ക്കും മറക്കുടപിടിച്ച് ശീലമാക്കിയവര്‍ സംഘടിത വോട്ട് ബാങ്കിലെ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ തൊട്ടുകളിക്കാന്‍ തയ്യാറാവില്ലല്ലോ. 

രവീന്ദ്രവര്‍മ്മ അംബാനിലയം

കോട്ടയം

സ്ഥിരനിക്ഷേപ ചിട്ടി?

പ്രവാസി ചിട്ടിയിലൂടെ പതിനായിരം കോടി രൂപ കിഫ്ബിയില്‍ എത്തുമെന്നു ധനമന്ത്രി തോമസ് ഐസക്.

അതു പ്രവാസികള്‍ പറയട്ടെ. അല്ലെങ്കില്‍ ഡാം സൈറ്റിലെ മണ്ണുവാരി വിറ്റ് പതിനായിരം കോടി ട്രഷറിയില്‍ ഇടുമെന്നു പറഞ്ഞതു പോലാകും.

വിനു മോഹന്‍, 

ആലപ്പുഴ

ബാലപീഡന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം

കുട്ടികള്‍ക്ക് നേരെയുളള പീഡനത്തിന് നിലവിലുളള നിയമങ്ങള്‍ കര്‍ശനമായും നടപ്പാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കണം. പഠിക്കാത്തതിന് കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്നു പറയാന്‍ പറ്റില്ല, പക്ഷെ ആ ശിക്ഷ ക്രൂരവും മൃഗീയവും ആകുകയാണെങ്കില്‍ അതിന്റെ ഫലം മാറുന്നു. ഇത് കുട്ടിയുടെ മനസ്സിനെപോലും തകര്‍ക്കുകയും ഭയപ്പാടില്‍ ആക്കുകയും ചെയ്യും. ഇത്തരം ക്രൂരത കാട്ടുന്നവര്‍ക്ക് മതിയായ ശിക്ഷ നടപ്പിലാക്കുന്നത് മാതൃകാപരമായിരിക്കും. 

എന്നാല്‍ ഇത്തരം നിയമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തിലും വീഴ്‌ച്ചയാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഉദേ്യാഗസ്ഥ തലത്തിലെ ആര്‍ജ്ജവത്തിനൊപ്പം, സര്‍ക്കാര്‍ തലത്തിലും മറ്റും കൂടുതല്‍ ഫലവത്തായ കൗണ്‍സലിംഗുകള്‍ സംഘടിപ്പിക്കേണ്ടതും അനിവാര്യമാണ്. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം ഭവനങ്ങളില്‍ പോലും കുട്ടികള്‍ക്കുനേരെയുളള ക്രൂരമര്‍ദ്ദനം തുടര്‍ക്കഥയാകുമ്പോള്‍ നിലവിലുളള നിയമങ്ങളിലും ശിക്ഷാനടപടികളിലും  പൊളിച്ചെഴുത്തുണ്ടാകണം. എങ്കില്‍ മാത്രമേ ബാലപീഡനം അവസാനിപ്പിക്കുവാന്‍ കഴിയൂ.   

രാധാകൃഷ്ണന്‍ നമ്പൂതിരി

ചക്കുളത്തുകാവ്

നിയമനങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍

തലശ്ശേരി എംഎല്‍എയും ഡിഫി നേതാവുമായ ഷംസീറിന്റെ ഭാര്യയ്‌ക്ക് വിജ്ഞാപനം തിരുത്തി റാങ്ക് പട്ടിക അട്ടിമറിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്‍കിയതാണ് ഈ കത്തിന് ആധാരം. ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ, മുസ്ലീം രക്തം ഞങ്ങളിലില്ലാ, െ്രെകസ്തവരക്തം ഞങ്ങളിലുള്ളത് മാനവരക്തം എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ എത്തിയവരാണ് ഷംസീറും കൂട്ടരും…. എന്നിട്ട് ആദ്യ റാങ്കുകാരിയെ അട്ടിമറിച്ചാണ് എംഎല്‍എയുടെ ഭാര്യ മുസ്ലീം ഒബിസി എന്നനിലയില്‍ അദ്ധ്യാപിക ജോലി അടിച്ചുമാറ്റിയത്….

സര്‍ക്കാര്‍ നിയമനങ്ങള്‍ ഉദ്യോഗാര്‍ത്ഥിയുടെ മികവ് അട്ടിമറിച്ച് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാക്കി ഒതുക്കുന്ന പതിവ് കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ മാത്രമേ പൊതുസമൂഹത്തിനാകുന്നുള്ളൂ…. എല്ലാം വെടക്കാക്കി ‘തനിക്കാക്കുക’എന്നതാണ് ഇവരുടെ നയം….

രഘുമോഹനകുമാര്‍, 

എറണാകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.