Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭയമാണ് കഷ്ടതകള്‍ക്ക് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:08 am IST
inSamskriti

മതവിഭാഗങ്ങളും ദര്‍ശനങ്ങളും മതഗ്രന്ഥങ്ങളും മാറ്റിവെച്ചു നോക്കിയാല്‍ കാണാം, നമ്മുടെ മതവിഭാഗങ്ങള്‍ക്കെല്ലാം പൊതുവായി മനുഷ്യാത്മാവിലുള്ള വിശ്വാസമെന്ന ഒരു മൗലികതത്ത്വമുണ്ടെന്ന്. അതിനു ലോകത്തിന്റെ പ്രവണതയെയാകെ മാറ്റാന്‍പോലും കെല്‍പ്പുണ്ട്. ഹിന്ദുക്കളും ജൈനരും ബൗദ്ധരും – ഭാരതമാകെ ശക്തികള്‍ക്കെല്ലാം ഇരിപ്പിടവും ചേതനവുമായ ആത്മാവ് എന്നൊരാശയം പുലര്‍ത്തിപ്പോരുന്നുണ്ട്. ശക്തിയും ശുദ്ധിയും പൂര്‍ണതയും വെളിയില്‍നിന്നു കിട്ടാവുന്നവയാണെന്ന് ഭാരതീയ ദര്‍ശനങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല എന്ന വസ്തുത നിങ്ങള്‍ക്കൊക്കെ അറിയാം. ഇവയൊക്കെ നിങ്ങളുടെ ജന്മാവകാശമാണ്, നിങ്ങളുടെ സ്വഭാവമാണ് എന്നത്രേ അവയെല്ലാം പറഞ്ഞുതരുന്നത്. അശുദ്ധി വെറും വെച്ചുകെട്ടലാണ്. അതിന്നടിയില്‍പ്പെട്ട് നിങ്ങളുടെ തനിസ്വഭാവം മറഞ്ഞുകിടക്കയാണ്. പരമാര്‍ത്ഥത്തിലുള്ള നിങ്ങള്‍ ഇപ്പൊഴേ പരിപൂര്‍ണനാണ്, സുശക്തനാണ്. സ്വയം ഭരിക്കാന്‍ സഹായമൊന്നും നിങ്ങള്‍ക്കാവശ്യമില്ല. അതറിയുന്നതിലും അറിയാത്തതിലുമത്രേ വ്യത്യാസം. അതിനാല്‍ ഈ ഒരു പ്രയാസത്തെ അവിദ്യ എന്ന ഒറ്റ വാക്കില്‍ സംക്ഷേപിച്ചിരിക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മില്‍, സിദ്ധനും പാപിയും തമ്മില്‍, ഭേദമെന്ത്? വെറും അറിവുകേട്. അതി ശ്രേഷ്ഠനായ മനുഷ്യനും കാല്‍ച്ചോട്ടിലിഴയുന്ന ചെറുപുഴുവും തമ്മില്‍ ഭേദമെന്ത്? അറിവുകേടുതന്നെ; അതിലാണ് ഭേദമെല്ലാം. കാരണം, ഇഴയുന്ന ആ ചെറുപുഴുവിനുള്ളില്‍ കുടികൊള്ളുന്നുണ്ട്, അനന്തമായ ശക്തിയും ജ്ഞാനവും ശുദ്ധിയും സാക്ഷാല്‍ ഈശ്വരന്റെ അനന്ത ദിവ്യതയും. അതഭിവ്യക്തമല്ല; അഭിവ്യക്തമാക്കുകതന്നെ വേണം.

ഇതാണു ഭാരതത്തിനു പഠിപ്പിക്കാനുള്ള ഒരേയൊരു മഹാസത്യം. എന്തുകൊണ്ടെന്നാല്‍ മറ്റൊരിടത്തും ഇതില്ല, ഇത് ആദ്ധ്യാത്മികത അഥവാ ആത്മവിദ്യയത്രേ. മനുഷ്യന്‍ നിവര്‍ന്നുനില്‍ക്കുന്നതും പ്രവൃത്തിയെടുക്കുന്നതും എന്തുകൊണ്ട്? ബലംകൊണ്ട്. ബലമാണ് നന്മ; ദൗര്‍ബല്യമാണ് തിന്മ. ഉപനിഷത്തുകളില്‍ നിന്നു തീഗോളം പോലെ വന്ന് അജ്ഞാനക്കൂമ്പാരങ്ങളുടെ മേല്‍ വീണു പൊട്ടിക്കത്തുന്ന ഒരു വാക്കുണ്ടെങ്കില്‍, അത് അഭയം എന്നതാണ്. പഠിപ്പിക്കേണ്ടുന്ന ഒറ്റ മതവും അഭയത്തിന്റേതാണ്. വ്യാവഹാരികലോകത്തിലും മതലോകത്തിലും അധോഗതിക്കും പാപത്തിനും തീര്‍ച്ചപ്പെട്ട ഹേതു ഭയമാണെന്ന് തര്‍ക്കമറ്റ സംഗതിയാണ്. ഭയമാണ് കഷ്ടതകളെ ഉളവാക്കുന്നത്; ഭയമാണ് മരണത്തെ ഉളവാക്കുന്നത്; ഭയമാണ് തിന്മയെ പ്രസവിക്കുന്നത്. എന്താണ് ഭയത്തിനു കാരണം? നമ്മുടെ സ്വഭാവത്തെക്കുറിച്ചുള്ള അറിവുകേട്. ഈശ്വരന്റെ തന്നെ സത്തയാണ് നമുക്കുള്ളത്.  അദ്വൈതമനുസരിച്ച് നാം ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ക്ഷുദ്രമനുഷ്യരാണ് നാമെന്നു വിചാരിച്ച് നമ്മുടെ സ്വഭാവം നാം മറന്നിരിക്കയാണ്. ആ ഈശ്വരഭാവത്തില്‍ നിന്നു ഭ്രംശിച്ചിരിക്കയാണ് നാം. അങ്ങനെ നമുക്കു ഭേദഭാവന ഏര്‍പ്പെടുന്നു നിങ്ങളെക്കാള്‍ സ്വല്പം മെച്ചപ്പെട്ടവനാണ് ഞാന്‍, അല്ലെങ്കില്‍ എന്നെക്കാള്‍ നിങ്ങള്‍ എന്നും മറ്റും. ഐക്യത്തെക്കുറിച്ചുള്ള ഈ ആശയമാണ് ഭാരതത്തിനു പഠിപ്പിക്കാനുള്ള ഏറ്റവും വലിയ പാഠം. നോക്കുക! ഇതു ധരിച്ചാല്‍, വസ്തുതകളുടെ ഭാവമാകമാനം ഇതു മാറ്റുന്നു. എന്തു കൊണ്ടെന്നാല്‍, അപ്പോള്‍ മുന്നേതില്‍നിന്നു വ്യത്യസ്തമായ കണ്ണുകൊണ്ടാണ് നിങ്ങള്‍ ലോകത്തെ കാണുക. പിന്നെ ഈ ലോകം, ജനിച്ച ആത്മാക്കള്‍ക്കെല്ലാം തമ്മില്‍ മല്ലടിക്കാനും ഏറ്റവും കരുത്തന്മാര്‍ക്കു ജയിക്കാനും തീരെ ദുര്‍ബ്ബലന്മാര്‍ക്കു മരിക്കാനുമുള്ള പടനിലമായി തുടരുകയില്ല. ഈശ്വരന്‍ ഒരു ശിശുവിനെപ്പോലെ വിളയാടുന്ന കളിസ്ഥലമായിച്ചമയും ഈ ലോകം. നാമാണ് അവിടുത്തെ കളിത്തോഴര്‍, അവിടുത്തെ കൂട്ടാളികള്‍. എത്രമേല്‍ ഭയങ്കരവും ബീഭത്‌സവും അപകടകരവുമായി തോന്നിയാലും ഇതൊരു ലീലമാത്രം. നാം അതിന്റെ മുഖഭാവം തെറ്റിദ്ധരിച്ചിരിക്കയാണ്.ആത്മസ്വഭാവം അറിഞ്ഞുകിട്ടിയാല്‍, ഏറ്റവും ദുര്‍ബ്ബലനും ഏറ്റവും പതിതനും ദുരിതനിമിഗ്‌നനായ പാപിക്കുപോലും ആശ കൈവരുന്നു. നിങ്ങളുടെ ശാസ്ര്തങ്ങള്‍ പ്രഖ്യാപിക്കുന്നു. നിരാശപ്പെടുക മാത്രം അരുത്. നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്കു മാറ്റമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ മാറ്റുക സാദ്ധ്യമല്ല. പ്രകൃതിക്കുപോലും പ്രകൃതിയെ നശിപ്പിക്കുക സാധ്യമല്ല. നിങ്ങളുടെ പ്രകൃതി ശുദ്ധമാണ്. ദശലക്ഷം യുഗങ്ങളില്‍ അതു മറഞ്ഞു കിടന്നെന്നുവരാം. എന്നാല്‍ ഒടുവില്‍ അതു വിജയിക്കയും പ്രകടമാകയും ചെയ്യും. അതിനാല്‍ അദ്വൈതം ഓരോരുത്തനും ആശയാണ് നല്‍കുന്നത്, നൈരാശ്യമല്ല. അത് ഭയത്തെ കാണിച്ചല്ല ഉപദേശിക്കുന്നത്. കാലൊന്ന് വഴുതിയാല്‍ പിടികൂടാന്‍ സദാ തക്കം നോക്കുന്ന ചെകുത്താന്മാരെക്കുറിച്ചല്ല അതു പഠിപ്പിക്കുന്നത്. അതുപദേശിക്കുന്നത് നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയില്‍ത്തന്നെ എന്നത്രേ. നിങ്ങള്‍ക്കായി ഈ ശരീരം തയ്യാറാക്കിവെച്ചത് നിങ്ങളുടെതന്നെ കര്‍മമാണ്, മറ്റാരുമല്ല. സര്‍വവ്യാപിയായ ഈശ്വരന്‍ അജ്ഞാനത്തില്‍ മറഞ്ഞിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. നിങ്ങളുടെ ഇഷ്ടം നോക്കാതെ നിങ്ങളെ ഈ ലോകത്തിലേക്കു കൊണ്ടുവന്ന് ഭയങ്കരമായ ഈ ഏടാകൂടത്തില്‍ തള്ളിയിരിക്കയാണെന്നു കരുതരുത്. മറിച്ച്, ഈ ക്ഷണത്തിലെന്നപോലെ, അല്‍പാല്‍പമായി, നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ശരീരം മെനഞ്ഞെടുത്തിട്ടുള്ളത്. നിങ്ങള്‍തന്നെ ആഹരിക്കുന്നു; മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി ആഹരിക്കുന്നത്. ആഹരിച്ചതിനെ നിങ്ങളാണ് ദഹിപ്പിച്ച് ശരീരത്തോടു ചേര്‍ക്കുന്നത്; മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. നിങ്ങള്‍ ആഹാരത്തില്‍ നിന്നു രക്തവും മാംസപേശികളും ശരീരവും കരുപ്പിടിക്കുന്നു; മറ്റാരുമല്ല നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യുന്നത്. എക്കാലവും ഇതൊക്കെ നിങ്ങളാണ് ചെയ്തിട്ടുള്ളത്. ചങ്ങലയിലെ ഒരു കണ്ണി ആദ്യന്തഹീനമായ ആ ചങ്ങലയുടെ സ്വഭാവം വിശദമാക്കുന്നു. നിങ്ങളുടെ ശരീരം നിങ്ങള്‍ തയ്യാറാക്കുന്നു എന്നത് ഒരു നിമിഷം ശരിയാണെങ്കില്‍, കഴിഞ്ഞതും വരാന്‍പോകുന്നതുമായ നിമിഷങ്ങളിലൊക്കെ അതു ശരിയാണ്. നന്മക്കും തിന്മക്കുമുള്ള ചുമതല മുഴുവന്‍ നിങ്ങള്‍ക്കുതന്നെ. ഇതാണ് വലിയ ആശയ്‌ക്കു വഴി തെളിക്കുന്നതും. ഞാന്‍ ആക്കിയത് എനിക്ക് അഴിക്കാം. അതോടൊപ്പം നമ്മുടെ മതം ഈശ്വരകാരുണ്യത്തെ മനുഷ്യരാശിയില്‍നിന്നു കവര്‍ന്നെടുക്കുന്നുമില്ല. അത് എപ്പോഴും അവിടെയുണ്ട്. മറുപുറം നോക്കിയാല്‍ കാണാം, അവിടുന്നു നന്മതിന്മകളുടെ ഈ മഹാപ്രവാഹത്തില്‍ നിന്നു മാറിനില്‍ക്കുകയാണെന്ന്. കെട്ടുകളറ്റ, നിത്യകൃപാലുവായ, ഈശ്വരന്‍ നമ്മെ മറുകരയ്‌ക്കെത്തിക്കാന്‍ നിത്യസന്നദ്ധനാണ്; അവിടുത്തെ കരുണ വമ്പിച്ചതാണ്. ഹൃദയശുദ്ധിയുള്ളവന്ന് അതു സദാ കൈവരുന്നു.

പുതിയ സാമൂഹ്യവ്യവസ്ഥിതിയുടെ അടിത്തറയാകേണ്ടത്, ഒരര്‍ത്ഥത്തില്‍, നിങ്ങളുടെ ആദ്ധ്യാത്മികതയാണ്. കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍, പാശ്ചാത്യദേശങ്ങള്‍ ചില അദ്വൈതസിദ്ധാന്തങ്ങളില്‍നിന്ന് ഇനിയുമധികം പഠിക്കേണ്ടിയിരിക്കുന്നതെങ്ങനെയെന്നു ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തന്നേനേ. ഭൗതികശാസ്ര്തങ്ങളുടെ ഈ കാലത്ത് സഗുണേശ്വരനെന്ന ആദര്‍ശത്തിനു മതിപ്പു പോര. എങ്കിലും, മതത്തിന്റെ അതിപ്രാകൃത രൂപത്തെ അവലംബിച്ചവന് ദേവാലയങ്ങളും വിഗ്രഹങ്ങളും വേണമെന്നുണ്ടെങ്കില്‍, ഇഷ്ടമുള്ളത്രയാകാം. ഒരു സഗുണേശ്വരനെ സ്‌നേഹിക്കണോ, ലോകത്തില്‍ മറ്റെങ്ങും ഒരിക്കലും ലഭ്യമാകാത്ത അത്യുത്തമ സഗുണേശ്വരഭാവന ഇവിടെ കിട്ടും. യുക്തിവാദിയാകാനും, യുക്തിശക്തിയെ തൃപ്തിപ്പെടുത്താനുമാണ് ഒരുവന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിര്‍ഗുണതത്ത്വത്തെക്കുറിച്ചുള്ള ഏറ്റവും യുക്തിയുക്തമായ ആശയങ്ങളും ഇവിടെത്തന്നെ കണ്ടുകിട്ടും.

(വിവേകാനന്ദ സാഹിത്യ 

സര്‍വസത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.